|    May 30 Tue, 2017 3:16 pm
FLASH NEWS

അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവമുള്ള സംഭവം: സുപ്രിംകോടതി

Published : 15th January 2016 | Posted By: swapna en

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയെന്നാരോപിച്ച് യുവ മുസ്‌ലിം അഭിഭാഷകനെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവമുള്ളതാണെന്ന് സുപ്രിംകോടതി. കേസില്‍ അഭിഭാഷകര്‍ പിന്‍മാറിയാലും അമിക്കസ് ക്യൂറിയെ വച്ച് കേസ് നടത്തുമെന്ന് സുപ്രിംകോടതി അറിയിച്ചു. കേസ്  പരിഗണിക്കുന്നത് ഭരണഘടനാപരമായ പ്രശ്‌നമായാണ്. ഫെബ്രുവരി 28നാണ് കേസ് പരിഗണിക്കേണ്ടത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ കേസ് ഈ മാസം 18 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. സുപ്രിംകോടതിയിലെ ബാര്‍ അസോസിയേഷനാണ് വധഭീഷണി സംബന്ധിച്ച് സുപ്രിംകോടതിയെ ധരിപ്പിച്ചത്. ഇന്നു രാവിലെ തന്നെ കോടതി ഇത് പരിഗണിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day