|    Jul 22 Sun, 2018 12:30 pm
FLASH NEWS

അഭിപ്രായ ഭിന്നത പരിഹരിച്ചു;പുതിയ ഭരണസമിതി അധികാരമേറ്റു

Published : 28th September 2017 | Posted By: fsq

 

താമരശ്ശേരി: കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ പുതിയ ഭരണ സമിതി അധികാരമേറ്റു. ശനിയാഴ്ച നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയായിരന്നു. പ്രസിഡന്റ് സ്ഥാനം മൂന്നു വര്‍ഷം മുസ്ലിംലീഗിനും രണ്ട് വര്‍ഷം കോണ്‍ഗ്രസിനും നല്‍കാമെന്ന ധാരണയെ തുടര്‍ന്നാണ് പുതിയ ഭരണ സമിതി അധികാരമേറ്റത്.വര്‍ഷങ്ങളായി യു ഡി എഫ് ഭരിക്കുന്ന താമരശ്ശേരി കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ശനിയാഴ്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചത്.  11 അംഗ ഡയറക്ടര്‍ ബോര്‍ഡില്‍ ആറു പേര്‍ മുസ്ലിംലീഗും അഞ്ചു പേര്‍ കോണ്‍ഗ്രസുമാണ്. വര്‍ഷങ്ങളായി മുസ്ലിംലീഗാണ് പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതെങ്കിലും ഈ വര്‍ഷം പ്രസിഡന്റ് സ്ഥാനം വീതം വെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു വര്‍ഷം കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിംലീഗ് തയ്യാറായെങ്കിലും രണ്ടര വര്‍ഷം വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഇതോടെ ശനിയാഴ്ച നടന്ന ഭരണ സമിതി യോഗം പ്രസിഡന്റിനെ തിരഞ്ഞെടുക്കാതെ പിരിയുകയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവിലാണ് രണ്ട് വര്‍ഷം കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായത്. തുടര്‍ന്ന് ബുധനാഴ്ച ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുകയും മുസ്ലിംലീഗിലെ അഷ്‌റഫ് കോരങ്ങാടിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു. യു ഡി എഫ് പഞ്ചായത്ത് കണ്‍വീനര്‍ കൂടിയായ കോണ്‍ഗ്രസിലെ പി ഗിരീഷ് കുമാറാണ് വൈസ് പ്രസിഡന്റ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് യു ഡി എഫ് നല്‍കിയ സ്വീകരണം ഡിസിസി. ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ചെയര്‍മാന്‍ കെ എം. അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss