|    Feb 25 Sun, 2018 1:17 am
Home   >  Just In   >  

അഭിപ്രായ ഭിന്നതകളുണ്ട്; ബിജെപി വിടുന്നുവെന്നത് വ്യാജ പ്രചരണം: ശോഭാ സുരേന്ദ്രന്‍

Published : 8th November 2017 | Posted By: mi.ptk

തിരുവനന്തപുരം: താന്‍ പാര്‍ട്ടി വിടുന്നുവെന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ ചില അഭിപ്രായ ഭിന്നതകളുണ്ടെന്ന് തുറന്ന് സമ്മതിച്ച സോഭാ സുരേന്ദ്രന്‍ എന്നാല്‍, തുടര്‍ന്നും ബിജെപിയില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും പറഞ്ഞു. ദേശീയ നേതൃത്വത്തിലുള്ള ചിലരുടെ സ്വാധീനം കൊണ്ടാണ് താന്‍ പാര്‍ട്ടിയില്‍ തുടരുന്നത് എന്ന വാര്‍ത്തകള്‍ ശരിയല്ല. കാലിലേറ്റ പരിക്ക് കാരണമാണ് ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ജനരക്ഷാ യാത്രയുടെ പാതിവഴിക്ക് വച്ച് വിട്ടുനിന്ന ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയില്‍ നടന്ന ബിജെപി സംസ്ഥാന കമ്മിറ്റിയിലും പങ്കെടുക്കാതായതോടെയാണ് പാര്‍ട്ടി വിടുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍, കാലില്‍ ഒരു പൊലീസുകാരന്‍ അറിയാതെ ബൂട്ടിട്ട് ചവിട്ടിയതിനെ തുടര്‍ന്ന് മുറിവ് പറ്റിയിരുന്നതിനാല്‍ ചികിത്സയിലായിരുന്നു. അതിനാലാണ് ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്. രണ്ട് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. അതിന് ശേഷം നടന്ന ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു. ബിജെപിയില്‍ തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കാനാണ് ഉദ്ദേശ്യമെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss