|    May 21 Mon, 2018 8:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അഭിപ്രായം പറഞ്ഞാല്‍ ആക്രമിക്കുന്ന പ്രവണ അപകടകരം: കവി പി കെ ഗോപി

Published : 6th February 2018 | Posted By: mi.ptk

ദമ്മാം: പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്‍എസ്എസ് ആക്രമണം അത്യന്തം അപലപനീയമാണെന്നും സ്വതന്ത്ര ചിന്തയുള്ള മനുഷ്യര്‍ സ്വന്തം അഭിപ്രായം പറഞ്ഞാല്‍ അവരെ കായികമായി ആക്രമിക്കുന്ന പ്രവണത അത്യന്തം അപകടകരമാണെന്നും പ്രമുഖ കവിയും ഗാനരചയിതാവുമായ പി കെ ഗോപി പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദമ്മാമിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ജാതിമത ശക്തികള്‍ അസഹിഷ്ണുത പരത്തുന്ന വര്‍ത്തമാന കേരളത്തിന്റെ അവസ്ഥയില്‍ ആശങ്കയുണ്ട്. കേരളം കലയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സാമൂഹിക പരിവര്‍ത്തനങ്ങളും വഴി ദശകങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ട് നേടിയ പുരോഗമന സമൂഹത്തെ പുറകോട്ടു പിടിച്ചു വലിക്കുന്ന സംഘടിത പ്രവര്‍ത്തനങ്ങളാണ് ഇന്ന് ജാതിമത വര്‍ഗീയ കോമരങ്ങള്‍ നടത്തുന്നത്. ജാതിമത ഭ്രാന്തിന്റെ പുതിയ മുഖമാണോ അതോ കേന്ദ്രഭരണം കൈവെള്ളയില്‍ ഉള്ളതിന്റെ ബാക്കിപത്രമാണോ ഈ അസഹിഷ്ണുതയെന്ന് ബന്ധപ്പെട്ടവര്‍ പറയണം. ഇത്തരം ശക്തികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാന്‍ കേരള സമൂഹവും ഭരണാധികാരികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss