|    Sep 26 Tue, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭിനേതാക്കളെ ക്ഷണിച്ച് ഫഹദ് ഫാസിലിന്റെ പേരില്‍ തട്ടിപ്പിനു ശ്രമം

Published : 9th June 2017 | Posted By: fsq

 

ആലപ്പുഴ: പ്രമുഖ ചലച്ചിത്രതാരം ഫഹദ് ഫാസിലിന്റെ പേരുപയോഗിച്ച് തട്ടിപ്പിനു ശ്രമം. പുതിയ ഫഹദ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ രൂപസാദൃശ്യമുള്ള കുട്ടികളെ ക്ഷണിക്കുന്നുവെന്നു നവസാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണു തട്ടിപ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഫഹദിന്റെ പിതാവും പ്രമുഖ സംവിധായകനുമായ ഫാസില്‍ ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്കു പരാതിനല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിപ്പിക്കുന്നവര്‍ ആരെന്നോ,  ഇത്തരം ഒരു സിനിമയെക്കുറിച്ചോ ഫഹദിന് യാതൊന്നും അറിയില്ലെന്ന് ഫാസിലിന്റെ പരാതിയില്‍ പറയുന്നു. സാമൂഹികമാധ്യമങ്ങളില്‍ കൊടുത്തിരിക്കുന്ന നമ്പറില്‍ വിളിച്ചപ്പോള്‍ ആരും ഫോണ്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്തില്ലെന്നും ട്രൂ കോളര്‍ സംവിധാനം ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഫോണുടമയും ഒരു ഫഹദ് ആണെന്നു മനസ്സിലായതായും ഫാസില്‍ പരാതിയില്‍ പറയുന്നു. സിനിമാ താല്‍പര്യമുള്ള കുട്ടികളെയും ചെറുപ്പക്കാരെയും ചതിയില്‍പ്പെടുത്തി ദുരുപയോഗംചെയ്യാനുള്ള ഒരു ശ്രമം ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായും ഫാസിലിന്റെ പരാതിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക