|    Mar 23 Thu, 2017 8:04 pm
FLASH NEWS

അഭിനവ് ബിന്ദ്ര ഇന്നിറങ്ങും

Published : 8th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: എട്ടുവര്‍ഷം മുമ്പ് ബെയ്ജിങ് ഒളിംപിക്‌സില്‍ സുവര്‍ണശോഭ പാറിച്ച ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ അഭിനവ് ബിന്ദ്ര ഇന്നിറങ്ങുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് 100 കോടി ജനതയുടെ പ്രതീക്ഷകളുമായി മല്‍സരിക്കുക.
വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയ ഒരേയൊരു ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. ഒരിക്കല്‍ക്കൂടി ബിന്ദ്രയ്ക്ക് സ്വര്‍ണം നേടാനായാല്‍ മറ്റൊരു ചരിത്രത്തിനു കൂടി അതു സാക്ഷ്യംവഹിക്കും.
ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഷൂട്ടറും രണ്ടാംതവണ സ്വര്‍ണം നേടിയിട്ടില്ല. അതു തിരുത്തി കരിയറില്‍ നിന്നു വിരമിക്കാനാണു താരം ഉദ്ദേശിക്കുന്നത്.
അതേസമയം, ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക