|    Dec 16 Sat, 2017 12:44 pm
FLASH NEWS

അഭിനയ മികവില്‍ ഏകാഭിനയ വേദി

Published : 6th January 2016 | Posted By: SMR

ഭാവിയുടെ അഭിനേതാക്കളാണ് തങ്ങളെന്ന് വിളിച്ചുപറയുന്നതായിരുന്നു മോണോആക്ട് മല്‍സര വേദി. മത്സരാര്‍ഥികള്‍ ഓരോരുത്തരും അഭിനയ മികവുകൊണ്ട് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. യുപി വിഭാഗം മോണോ ആക്ടില്‍ എസ്‌കെജിഎം എയുപി സ്‌കൂള്‍ കുമ്പളപള്ളിയിലെ ആവണി പവിത്രന്‍ ഒന്നാമതെത്തി. സാറാജോസഫിന്റെ പാപതറ എന്ന കൃതി തന്മയത്വത്തോടെ അവതരിപ്പിച്ചാണ് വിജയിയായത്.
പെണ്‍ഭ്രൂണഹത്യക്കെതിരെയുള്ള സന്ദേശമായി മോണോആക്ട് മാറി. സമകാലിന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കി മോണോആക്ട് അവതരിപ്പിച്ച ജിവിഎച്ച്എസ്എസ് കാറഡുക്കയിലെ വിഷ്ണുപ്രസാദ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തി. ചുംബന സമരവും നില്‍പ്പ് സമരവും ദലിത് ശിശു ഹത്യയും ബീഫ് നിരോധനവുമെല്ലാം പ്രമേയമാക്കിയാണ് മോണോആക്ട് അവതരിപ്പിച്ചത്. നാടക കലാകാരനായ രതിഷ് കാടകമാണ് ഇതിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക