|    Nov 18 Sun, 2018 5:09 am
FLASH NEWS

അഭിനയിച്ചു കൊതിതീരാതെ

Published : 25th August 2015 | Posted By: admin
 jocy  

അരങ്ങില്‍ അഭിനയിച്ചു മതിവരാതെയാണ് ജോസി പെരേര വേഷം അഴിച്ചുവച്ചു യാത്രയായത്. അരങ്ങ് എന്നും നാടകക്കാരനെ മോഹിപ്പിച്ചു. നാടകം എന്നും അദ്ദേഹത്തിന്റെ ശക്തിയും ദൗര്‍ബല്യവും ആയിരുന്നു. ബുദ്ധി ഉണ്ടായിരുന്നിട്ടും ഏറെ ഒന്നും പഠിച്ചുയരാന്‍ അദ്ദേഹത്തിന്റെ കുടുംബ ചുറ്റുപാട് അനുവദിച്ചില്ല. കുടുംബതൊഴില്‍ എന്നു പറയാവുന്ന തയ്യല്‍ജോലി ഒരു തപസ്യപോലെ കൊണ്ടുനടന്നു. അരങ്ങിനോടുള്ള ആവേശം നിറഞ്ഞ അഭിനിവേശം മൂലം ചെറുപ്രായത്തില്‍ തന്നെ നാടകനടനായി.

ശക്തിയും സ്ഫുടതയുമുള്ള ശബ്ദവും വിപുലമായി വായിച്ചും കണ്ടറിഞ്ഞും നേടിയ അറിവും നാടകവേദിക്കായി അദ്ദേഹം സമര്‍പ്പിച്ചു. ഇടകൊച്ചിയിലും പരിസരങ്ങളിലും ശക്തി പ്രാപിച്ച അമച്വര്‍ നാടകസംഘങ്ങളില്‍ പ്രധാന നടനായി ഉയരാന്‍ ജോസി പെരേരയ്ക്ക് അധികകാലം വേണ്ടിവന്നില്ല. അറുപതുകളുടെ അവസാനം മുതല്‍ മുഖ്യവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം മികച്ച നടന്‍ എന്ന പേര് സ്വന്തമാക്കി. പരന്നവായന സമ്മാനിച്ച അറിവ് നാടകരചനയിലേക്ക് അദ്ദേഹത്തെ നയിച്ചു.
അമച്വര്‍വേദികളില്‍ നിറഞ്ഞുനിന്ന ആ നടനെ 1974-ലാണ് ചാച്ചപ്പനും കെ.എം. ധര്‍മ്മനും ചേര്‍ന്ന് ചങ്ങനാശ്ശേരി ഗീഥയില്‍ എത്തിക്കുന്നത്.വര്‍ഗീസ് പോളായിരുന്നു രചന. 1972 ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 25ാം വാര്‍ഷികമായിരുന്നു. ജൂബിലി നാട്ടിലെമ്പാടും ആഘോഷിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ വലിയ അമര്‍ഷത്തിലായിരുന്നു. സ്വാതന്ത്ര്യപൂര്‍വകാലഘട്ടത്തിലെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍ ഒക്കെ ചിതറിയ ചിത്രങ്ങളാണ് എന്ന തിരിച്ചറിവ് യുവസമൂഹത്തില്‍ അഴിച്ചുവിട്ട അമര്‍ഷം ശക്തമായി പ്രതിഫലിച്ചത് നാടകവേദിയിലാണ്. 1972-ലാണ് തിരൂരില്‍ സത്യന്‍ സ്മാരക നാടകമത്സരം നടന്നത്.
അമച്വര്‍വേദികളില്‍ നിറഞ്ഞുനിന്ന ആ നടനെ 1974-ലാണ് ചാച്ചപ്പനും കെ.എം. ധര്‍മ്മനും ചേര്‍ന്ന് ചങ്ങനാശ്ശേരി ഗീഥയില്‍ എത്തിക്കുന്നത്.അക്കാലത്തെ സൂപ്പര്‍ഹിറ്റ് നാടകമായ സാക്ഷിയില്‍ ഫാദര്‍ സിറിയക് എന്ന പുരോഹിതവേഷം പെരേരയാണ് ചെയ്തത്. വര്‍ഗീസ് പോളായിരുന്നു രചന.

ചാച്ചപ്പന്റെ സംവിധാനം. ജോസഫ് ചാക്കോ, ജോസി പെരേര, മോഹന്‍കുമാറുമൊക്കെ ചേര്‍ന്നപ്പോള്‍ സാക്ഷി വേദികള്‍ കീഴടക്കി. ഏറ്റവും ഒടുവില്‍ അദ്ദേഹം അഭിനയിച്ചത് എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കൊച്ചിയില്‍നിന്ന് ആരംഭിച്ച കൊലകൊല്ലിയില്‍ ആയിരുന്നു.എന്‍.എന്‍. പിള്ളയുടെ ഗുഡ്‌നൈറ്റിലെ ഭ്രാന്തന്‍ അഭിനന്ദനം പിടിച്ചുപറ്റിയ വേഷമാണ്.

വൈക്കം മാളവികയ്ക്കുവേണ്ടി എഴുതിയ ആരോ ഒരാള്‍ അക്കാലത്തെ മികച്ച നാടകമായിരുന്നു.  അവിടെ അവതരിപ്പിക്കാനായി ജോസി പെരേര എഴുതി മുഖ്യവേഷം അഭിനയിച്ച സ്വരങ്ങള്‍ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കി. സ്വരങ്ങള്‍, അശ്രുപൂജ, സുവര്‍ണഗ്രാമം എല്ലാം അനേകം വേദികളില്‍ അവതരിപ്പിക്കപ്പെട്ട നാടകങ്ങളാണ്. വൈക്കം മാളവികയ്ക്കുവേണ്ടി എഴുതിയ ആരോ ഒരാള്‍ അക്കാലത്തെ മികച്ച നാടകമായിരുന്നു. നടന്‍ എന്ന നിലയിലാണ് ജോസി പെരേര ജ്വലിച്ചുനിന്നത്. കരുത്തുള്ള, പൗരുഷമുള്ള തന്റെ ശബ്ദത്തിന്റെ വിന്യാസത്തിലൂടെ കാണികളെ പിടിച്ചിരുത്താന്‍ പെരേരയ്ക്ക് കഴിഞ്ഞിരുന്നു.
അസുഖബാധിതനായപ്പോഴും അരങ്ങിലേക്ക് ഒരു തിരിച്ചുവരവ് അദ്ദേഹം സ്വപ്‌നം കണ്ടിരുന്നു. ഒപ്പം താന്‍ ജന്മം നല്‍കിയ തന്റെ കഥാപാത്രങ്ങള്‍ അണിനിരന്ന ഏതാനും നാടകങ്ങള്‍ അച്ചടിമഷിപുരണ്ടുകാണാനും അദ്ദേഹം കൊതിച്ചു. ആ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെടാതെയാണ് ആ വലിയ നടന്‍ തന്റെ നാടകവേഷം അഴിച്ചുവച്ച് യാത്രയായത്. അതെന്നെങ്കിലും സാക്ഷാത്കരിക്കപ്പെടുമോ?

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss