|    Jun 23 Sat, 2018 2:10 am
FLASH NEWS
Home   >  National   >  

അഭിനയം നിര്‍ത്തി;ഇനി മുഴുവന്‍ സമയം രാഷ്ടീയത്തില്‍:കമല്‍ ഹാസന്‍

Published : 14th February 2018 | Posted By: mi.ptk

ബോസ്റ്റണ്‍: താന്‍ ഇനി മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നീക്കിവക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് നടന്‍ കമല്‍ ഹാസന്‍. ബോസ്റ്റണിലെ ഹവാര്‍ഡ് സര്‍വകലാശാലയില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്റെ പ്രഖ്യാപനം.
ഒരു നടന്‍ എന്ന നിലയില്‍ മാത്രം അറിയപ്പെടാന്‍ താല്‍പര്യമില്ലാത്തതിനാലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. തന്റെ രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിനുശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കേണ്ടെന്നാണു തന്റെ തീരുമാനമെന്നും കമല്‍ പറഞ്ഞു.

തന്റെ രാഷ്ട്രീയത്തിന്റെ നിറം കാവിയല്ല,കറുപ്പാണ്. ദ്രാവിഡ സംസ്‌കാരത്തെ സംരക്ഷിക്കുന്നതായിരിക്കും തന്റെ രാഷ്ട്രീയം. വളര്‍ന്നു വരുന്ന ഹിന്ദു വര്‍ഗീയത രാജ്യത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്. തന്റെ മരണം പോലും ജനങ്ങളെ സേവിച്ചുകൊണ്ടായിരിക്കും. രാഷ്ട്രീയരംഗത്ത് വലിയ മേല്‍വിലാസമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പൊതുപ്രവര്‍ത്തന രംഗത്ത് തുടരും. മുഖ്യമന്ത്രിയാവുകയല്ല തന്റെ ലക്ഷ്യമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss