|    Jul 18 Wed, 2018 12:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അഭയ കേസ് പരിഗണിക്കുന്നത് 28ലേക്കു മാറ്റി

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ നടക്കുന്നത് ഒഴിവാക്കി എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റുന്നതു സംബന്ധിച്ച് ഇന്നലെ പരിഗണിക്കാനിരുന്നത് ജഡ്ജി അവധിയിലായതിനാല്‍ ഈ മാസം 28ലേക്കു മാറ്റി. വിചാരണ നടത്തുന്ന ജഡ്ജി ജോണി സെബാസ്റ്റ്യന്‍ അഭയ കേസില്‍ സാക്ഷിയായതിനാല്‍ കേസിന്റെ തുടര്‍നടപടികളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും വിചാരണാ തുടര്‍നടപടികള്‍ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനു കഴിഞ്ഞ മാസം കത്തു നല്‍കിയിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് ഇതുസംബന്ധിച്ച് തീരുമാനം ഇതേവരെ സിബിഐ കോടതിയില്‍ ലഭിച്ചിട്ടില്ല. ഫാ. തോമസ് എം കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പ്രതികള്‍ക്കെതിരേ സിബിഐ കുറ്റപത്രം 2009 ജൂലൈ 17നു കോടതിയില്‍ നല്‍കിയിരുന്നു. അഭയ കൊല്ലപ്പെട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിചാരണ ആരംഭിക്കാതെ നീണ്ടുപോവുകയാണ്

.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss