|    Nov 20 Mon, 2017 1:29 pm
Home   >  Todays Paper  >  Page 4  >  

അഭയ കേസ് പരിഗണിക്കാനാവില്ലെന്ന് സിബിഐ പ്രത്യേക കോടതി

Published : 10th August 2017 | Posted By: fsq

 

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കാനാവില്ലെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. സിസ്റ്റര്‍ അഭയ കേസില്‍ പ്രാഥമിക അന്വേഷണഘട്ടത്തില്‍ പ്രതികളെ സഹായിക്കാന്‍ വേണ്ടി തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന ക്രൈംബ്രാഞ്ച് റിട്ട. എസ്പി കെ ടി മൈക്കിള്‍ ഉള്‍പ്പെടെ എട്ടുപേരെ സിബിഐയുടെ തുടരന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹരജി ഇന്നലെ പരിഗണിക്കുന്നതിനിടെയാണു തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ജോണി സെബാസ്റ്റിയന്‍ കേസ് പരിഗണിക്കാനാവില്ലെന്ന് അറിയിച്ചത്. കേസിലെ 12ാം സാക്ഷിയെ 164ാം വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയത് അന്ന് തോപ്പുംപടി ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായിരുന്ന ജോണി സെബാസ്റ്റിയനായിരുന്നു. സാക്ഷിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ ജഡ്ജിയും സാക്ഷിപ്പട്ടികയില്‍പ്പെടും. ഇതു കണക്കിലെടുത്താണ് അഭയ കേസ് പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചത്. കേസ് 11ലേക്ക് മാറ്റി. ഹൈക്കോടതിയുടെ അനുമതിയോടെ കേസ് മറ്റൊരു സിബിഐ കോടതിയിലേക്ക് മാറ്റാനാണ് ഇനി സാധ്യത.കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക