|    Jan 20 Fri, 2017 7:15 am
FLASH NEWS

അഭയ് ചൗതാല ഒളിംപിക്‌സിന് പോയതില്‍ കോടതിക്ക് അദ്ഭുതം

Published : 15th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ നേരിടുന്ന ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) നേതാവ് ഓംപ്രകാശ് ചൗതാലയുടെ മകന്‍ അഭയ് ചൗതാല റിയോ ഒളിംപിക്‌സിന് പോയതില്‍ കോടതിക്ക് അദ്ഭുതം.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ മുന്‍ അധ്യക്ഷനായ അഭയ് ചൗതാല റിയോയിലേക്ക് പോയതിനാല്‍ അദ്ദേഹം കേസില്‍ ഹാജരായിട്ടില്ലെന്ന് പ്രത്യേക സിബിഐ ജഡ്ജി സഞ്ജയ് ഗാര്‍ഗിനെ അറിയിച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ചൗതാലയെ ഒഴിവാക്കണമെന്നഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ചൗതാല രാജ്യം വിടുന്നതിനു മുമ്പ് കോടതിയുടെ അനുമതി വാങ്ങണമെന്ന ഉപാധി ജാമ്യ ഉത്തരവിലില്ലെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍, വിദേശത്തുപോവാന്‍ ചൗതാല പ്രത്യേകാനുമതി ചോദിച്ചിരുന്നില്ലെന്നായി കോടതി. ഇതുസംബന്ധിച്ച് നിലപാട് വ്യക്തമാക്കാന്‍ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ അജയ്കുമാര്‍ ഗുപ്ത കോടതിയോടഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് വാദം ഈ മാസം 17ലേക്ക് മാറ്റി.
കോണ്‍ഗ്രസ് നേതാവ് ഷംഷര്‍ സിങ് സുര്‍ജെവാലയുടെ ഹരജിയിലാണ് ഓംപ്രകാശ് ചൗതാലയ്ക്കും മക്കളായ അജയ്, അഭയ് എന്നിവര്‍ക്കുമെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തത്. അധ്യാപകനിയമന അഴിമതി കേസില്‍ ഓംപ്രകാശ് ചൗതാലയെയും അജയിനെയും ഹൈക്കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക