|    Oct 16 Tue, 2018 2:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥി വിലക്ക് : ഹംഗറിക്ക് യുഎന്നിന്റെ വിമര്‍ശനം

Published : 14th September 2017 | Posted By: fsq

 

ബുഡാപെസ്റ്റ്്: രാജ്യത്തേക്കു വരുന്ന അഭയാര്‍ഥികള്‍ക്കു പ്രവേശനം നിഷേധിക്കുന്ന ഹംഗറിയുടെ നിലപാടിനെ യുഎന്‍ അഭയാര്‍ഥി വിഭാഗം ഹൈക്കമ്മീഷണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഹംഗേറിയന്‍ വിദേശകാര്യമന്ത്രി പീറ്റര്‍ ഷിജറാട്ടോ, ആഭ്യന്തരമന്ത്രി സന്തുര്‍ പിന്റര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് യുഎന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി നിലപാട് വ്യക്തമാക്കിയത്. മറ്റു രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം പലായനം ചെയ്യുന്നവരെ സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരേസമയം, അഭയാര്‍ഥികളെ സംരക്ഷിക്കാനും രാജ്യത്തിന്റെ സുരക്ഷ ഒരേപോലെ നിറവേറ്റാനും രാജ്യത്തിനു കഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹംഗറിയിലെ സെര്‍ബിയയുടെ അതിര്‍ത്തിപ്രദേശത്തെ അഭയാര്‍ഥികളുടെ താല്‍ക്കാലിക കേന്ദ്രമായ റോസ്‌കെയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഗ്രാന്‍ഡി. സംഘര്‍ഷം നിറഞ്ഞ രാജ്യങ്ങൡ നിന്നും അഭയം തേടിയെത്തുന്ന ജനങ്ങളെ അകറ്റിനിര്‍ത്തുന്ന രീതിയിലാണ് എല്ലാ സംവിധാനങ്ങളും ഉണ്ടാക്കിയതെന്നാണ് അതിര്‍ത്തിയിലെ വേലിക്കടുത്തു നിന്നപ്പോള്‍ തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും അയക്കുന്ന അഭയാര്‍ഥികളെ തങ്ങള്‍ സ്വീകരിക്കില്ലെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഹംഗറി അറിയിച്ചിരുന്നു. അഭയാര്‍ഥികളുടെ വരവ് തടയാനായി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഹംഗറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss