അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ യൂനിവേഴ്സിറ്റി
Published : 30th October 2015 | Posted By: SMR
ബെര്‍ലിന്‍: രാജ്യത്തെ ആഭ്യന്തരകലഹങ്ങള്‍ കാരണം പഠനം പാതിവഴിയില്‍ നിര്‍ത്തി മറ്റു ഭൂഖണ്ഡങ്ങളിലേക്കു പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന അഭയാര്‍ഥി വിദ്യാര്‍ഥികള്‍ക്കു പഠനം തുടരാന്‍ ഓണ്‍ലൈന്‍ യൂനിവേഴ്സിറ്റിയുമായി ജര്‍മനി. അഭയാര്‍ഥികളാക്കപ്പെട്ട വിദ്യാര്‍ഥികള്‍ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും പഠനം തുടരാം. വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും വേണമെന്നു മാത്രം.
ഇന്റര്‍നെറ്റ് കണക്ഷന് ഇല്ലെങ്കിലും സൗകര്യമുള്ള കേന്ദ്രങ്ങളുടെ സഹായത്തോടെ പഠിക്കാമെന്നു കിറോണ്‍ യൂനിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. യൂനിവേഴ്സിറ്റിയില്‍ എന്റോള്‍ ചെയ്യണമെങ്കില്‍ യുഎന്‍ അഭയാര്‍ഥി വിഭാഗത്തിന്റെ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ഹാജരാക്കണം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന യൂനിവേഴ്സിറ്റിക്കായി പൊതുജനങ്ങളില്‍ നിന്നു 2,16,636 ഡോളര്‍ ശേഖരിച്ചതായും അധികൃതര്‍ അറിയിച്ചു. ബെര്‍ലിന്‍ ആസ്ഥാനമാക്കിയാണ് യൂനിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നത്.
അഞ്ചു സ്കൂളുകള്‍ക്കു കീഴിലുള്ള കോഴ്സുകളാണ് പഠനത്തിനു തയ്യാറാക്കിയിരിക്കുന്നത്. ബിസിനസ് അഡ്മിനിസ്ട്രേഷന്, ആര്കിടെക്ചര്, എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗീഷ്, ജര്‍മന്‍ ഭാഷകള്‍ എന്നിവയിലുള്ള ബിരുദ കോഴ്സുകളാണ് ഓണ്‍ലൈനില്‍ ഒരുക്കിയിരിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.