|    Jun 23 Fri, 2017 5:35 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥി ബോട്ട്: കൊല്ലപ്പെട്ടവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും

Published : 20th August 2016 | Posted By: SMR

ട്രിപ്പോളി: ലിബിയന്‍ തീരത്തിനു സമീപം അഭയാര്‍ഥി ബോട്ട് മറിഞ്ഞ് കൊല്ലപ്പെട്ടവരില്‍ എട്ടുമാസവും അഞ്ചുവയസ്സും പ്രായമുള്ള സിറിയന്‍ പെണ്‍കുട്ടികളും. യൂറോപ്പ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയ ബോട്ടിലെ അഞ്ചു യാത്രക്കാരായിരുന്നു കൊല്ലപ്പെട്ടത്.
അതേസമയം തെക്കുപടിഞ്ഞാറന്‍ ഗ്രീസ് തീരത്ത് അപകടത്തില്‍ പെട്ട അഭയാര്‍ഥി ബോട്ടില്‍ നിന്നും 70ഓളം പേരെ ഗ്രീക്ക് തീരസേന രക്ഷപ്പെടുത്തി. സാപിയെന്റ്‌സ ദ്വീപിനടുത്തുനിന്നുമാണ് ഇവരെ രക്ഷപ്പെടുത്തിയത്. കിഴക്കന്‍ ഈജിയന്‍ കടലിലെ ദ്വീപില്‍ നിരവധി അഭയാര്‍ഥികള്‍ എത്തിച്ചേര്‍ന്നതായും റിപോര്‍ട്ടുണ്ട്. 24 മണിക്കൂറിനിടെ 261 അഭയാര്‍ഥികളാണ് ഗ്രീക്ക് ദ്വീപിലെത്തിച്ചേര്‍ന്നതെന്ന് തീരസേന അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക