|    Jul 20 Fri, 2018 6:13 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥി പ്രവാഹം : ശെയ്ഖ് ഹസീന ട്രംപുമായി ചര്‍ച്ച നടത്തി

Published : 20th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തി. യുഎന്‍ വാര്‍ഷിക പൊതു അസംബ്ലിയില്‍ പങ്കെടുക്കാന്‍ യുഎസിലെ ന്യൂയോര്‍ക്കിലെത്തിയതായിരുന്നു ശെയ്ഖ് ഹസീന. മ്യാന്‍മര്‍ പ്രശ്‌നത്തില്‍ ബംഗ്ലാദേശിനൊപ്പം നില്‍ക്കാമെന്ന് യുഎസ് പ്രസിഡന്റ് അറിയിച്ചു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷമുള്ള ആദ്യ യുഎന്‍ പൊതു അസംബ്ലിയാണ് ഇത്തവണത്തേത്. ബംഗ്ലാദേശിലേക്കുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥിപ്രവാഹം തുടരുന്നതിനിടെ ഈ വിഷയത്തില്‍ അന്താരാഷ്ട്ര സഹായം തേടുന്നതായി ശെയ്ഖ് ഹസീന അറിയിച്ചിരുന്നു. മ്യാന്‍മറിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കില്‍ ബംഗ്ലാദേശിലെത്തുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ എണ്ണം ഈ വര്‍ഷം അവസാനത്തോടെ 10 ലക്ഷത്തിനോടടുക്കാന്‍ സാധ്യതയുള്ളതായി യുഎന്‍ ഏജന്‍സികള്‍ പറയുന്നു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ശെയ്ഖ് ഹസീന റോഹിന്‍ഗ്യന്‍ വിഷയം ചര്‍ച്ചചെയ്തിരുന്നു. ബംഗ്ലാദേശിനൊപ്പം നില്‍ക്കുമെന്നും പ്രശ്‌നപരിഹാരത്തിനായി ഇടപെടുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ബംഗ്ലാദേശിനു പിന്തുണ നല്‍കുമെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയും അറിയിച്ചു. നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന ബംഗ്ലാദേശ് പ്രസിഡന്റ് റോഹിന്‍ഗ്യന്‍ വിഷയത്തിന് പ്രാധാന്യം നല്‍കുമെന്നാണ് കരുതുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷും ഹസീനയും ഉഭയകക്ഷി ചര്‍ച്ച നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss