|    Aug 21 Mon, 2017 6:31 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥി ധനസഹായം വെട്ടിക്കുറയ്ക്കാന്‍ ഇയു തീരുമാനം

Published : 3rd August 2017 | Posted By: fsq

 

ബ്രസല്‍സ്: അഭയാര്‍ഥികള്‍ക്കായുള്ള ധനസഹായം വെട്ടിക്കുറയ്ക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ (ഇയു) തീരുമാനം. തുര്‍ക്കി വഴി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ കുറവുവന്നുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ധനസഹായം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതെന്ന് ഇയു ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗ്രീസിലെ ചിയോസ് ദ്വീപ് അഭയാര്‍ഥി ക്യാംപിലെ നിരവധി കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാന്‍ ഇയു തീരുമാനം കാരണമാവുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അറിയിച്ചു. സന്നദ്ധ സംഘടനകളാണ് ക്യാംപിലെ വിദ്യാര്‍ഥികള്‍ക്കായി ധനസഹായം നല്‍കുന്നത്. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ധനസഹായം അവസാനിക്കുന്നതോടെ ഈ സംഘടനകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക