|    Jan 17 Tue, 2017 10:27 am
FLASH NEWS

അഭയാര്‍ഥി ക്യാംപില്‍ ആക്രമണം; 22മരണം

Published : 8th October 2016 | Posted By: SMR

നിയാമേ: നൈജറില്‍ അഭയാര്‍ഥി ക്യാംപിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 22 സൈനികര്‍ കൊല്ലപ്പെട്ടു. തഹൗവ മേഖലയിലെ തസ്സാലിത് ഗ്രാമത്തില്‍ മാലിയില്‍ നിന്നുള്ളവരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപിനു നേര്‍ക്കായിരുന്നു ആക്രമണമെന്ന് മൊറോക്കന്‍ പ്രധാനമന്ത്രി ബ്രിഗി റാഫിനി അറിയിച്ചു. 22 സൈനികര്‍ കൊല്ലപ്പെട്ടതായാണു പ്രാഥമിക വിവരമെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാവാന്‍ സാധ്യതയുള്ളതായി അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല. ആക്രമണം സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക