|    Oct 20 Sat, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥി കുട്ടികളുടെ സംരക്ഷണത്തില്‍ ധാരണയ്ക്കില്ല : ട്രംപ്‌

Published : 15th September 2017 | Posted By: fsq

 

വാഷിങ്ടണ്‍: മതിയായ രേഖകളില്ലാതെ യുഎസില്‍ തങ്ങുന്ന അഭയാര്‍ഥി കുട്ടികളെ സംരക്ഷിക്കുന്നതില്‍ ഡെമോക്രാറ്റുകളുമായി ധാരണയിലെത്താന്‍ യുഎസ് പ്രസിഡന്റ് ട്രംപ് വിസമ്മതിച്ചു. അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുഎസിലെ എട്ട് ലക്ഷത്തോളം വരുന്ന അനധികൃത താമസക്കാരെ യുഎസില്‍ ജോലിചയ്യാനും കുട്ടികളുടെ വിദ്യാഭ്യാസം തു—ടരാനും അനുവദിക്കുന്നതാണ്  ദ ഡിഫ്‌ഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് എറൈവല്‍സ് (ഡാക) നിയമം. ഒബാമ ഭരണകാലത്താണ് മിതിയായ രേഖകളില്ലാതെ യുഎസില്‍ തങ്ങുന്ന കുട്ടികളെ നാടുകടത്തലില്‍നിന്ന് സംരക്ഷിക്കുന്ന നിയമം കൊണ്ടുവന്നത്്.  സപ്തംബര്‍ നാലിന് ഈ നിയമം റദ്ദാക്കുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍, ഇതിനു പകരം മറ്റു നയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ആറുമാസം അനുവദിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss