|    Jan 20 Fri, 2017 7:31 am
FLASH NEWS

അഭയാര്‍ഥികള്‍ നേരിടുന്ന പീഡനങ്ങള്‍: ആംനെസ്റ്റി റിപോര്‍ട്ട് പുറത്തുവിട്ടു

Published : 2nd July 2016 | Posted By: SMR

ലണ്ടന്‍: ലിബിയയില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ റിപോര്‍ട്ട് പുറത്തുവിട്ടു.
മനുഷ്യക്കടത്തുകാര്‍ക്കിടയില്‍ നിന്നാണ് അഭയാര്‍ഥികള്‍ ഇത്തരം പീഡനങ്ങള്‍ കൂടുതലായി അനുഭവിക്കേണ്ടി വരുന്നതെന്ന് 90 അഭയാര്‍ഥികളുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
ലിബിയയില്‍ നിന്ന് മെഡിറ്ററേനിയന്‍ കടല്‍മാര്‍ഗം ഇറ്റാലിയന്‍ നഗരങ്ങളായ പഗ്ലിയിലും സിസിലിയിലും എത്തിയ അഭയാര്‍ഥികളുമായാണ് യുഎന്‍ സംഘം അഭിമുഖം നടത്തിയത്. പ്രധാനമായും തെക്കന്‍ സഹാറാ മേഖലയിലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് ലിബിയയില്‍ നിന്നു യൂറോപ്പിലേക്കുള്ള കടല്‍ മാര്‍ഗത്തെ ആശ്രയിക്കുന്നത്.
അഭയാര്‍ഥികള്‍ക്ക് മനുഷ്യക്കടത്തുകാരില്‍ നിന്ന് ശാരീരിക, ലൈംഗിക പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. സായുധസംഘങ്ങളുടെ ആക്രമണങ്ങളും ക്രിമിനല്‍ സംഘങ്ങളില്‍ നിന്നുള്ള പീഡനവും നേരിടേണ്ടി വരുന്നു.
അഭയാര്‍ഥികള്‍ കൊല്ലപ്പെടുന്ന സാഹചര്യവും ലിബിയയില്‍ നിലനില്‍ക്കുന്നു. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും ക്രിമിനല്‍ സംഘങ്ങള്‍ അടിമകളാക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക