|    May 25 Thu, 2017 10:48 am
FLASH NEWS

അഭയാര്‍ഥികള്‍ക്കു തുര്‍ക്കി പൗരത്വം നല്‍കും

Published : 4th July 2016 | Posted By: SMR

അങ്കാറ: സിറിയന്‍ അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി പൗരത്വം വേണമെങ്കില്‍ അത് നല്‍കാന്‍ വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് കിലിസ് പ്രവിശ്യയിലെ സിറിയന്‍ അതിര്‍ത്തിക്കുസമീപം ഒരു പൊതു ചടങ്ങില്‍ സംസാരിക്കവേ ഉര്‍ദുഗാന്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. എന്നാല്‍, രാജ്യത്തെത്തിയ 27 ലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ക്കും തുര്‍ക്കി പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പ്രസിഡന്റ് വ്യക്തത വരുത്തിയില്ല. തുര്‍ക്കിയും നിങ്ങളുടെ മാതൃരാജ്യമാണെന്ന് കിലിസ് നഗരത്തിലെ സിറിയന്‍ അഭയാര്‍ഥികളെ അഭിസംബോധന ചെയ്ത് ഉര്‍ദുഗാന്‍ പറഞ്ഞു. 1.2 ലക്ഷത്തോളം അഭയാര്‍ഥികളാണ് കിലിസ് നഗരത്തിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day