|    Jul 23 Mon, 2018 4:03 am
FLASH NEWS

‘അഭയാര്‍ഥികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതു മനുഷ്യത്വരഹിതം’

Published : 22nd September 2017 | Posted By: fsq

 

പാലക്കാട്: പീഡനമനുഭവിച്ച് രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികളെ ഭീകരവാദികളായി ചിത്രീകരിക്കുന്ന മനുഷ്യത്വരഹിതമായ ഭരണകൂടമാണ് നാട് ഭരിക്കുന്നതെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്. എസ് വൈ എസ് യൂണിറ്റ് സമ്മേളനങ്ങളുടെ മുന്നൊരുക്കം വിശകലനം ചെയ്യാന്‍ ചേര്‍ന്ന ചാലകം17 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തി കടന്നെത്തുന്നവന്‍ മനുഷ്യനാണെങ്കില്‍ ആ മനുഷ്യന് അഭയം നല്‍കുകയെന്ന മാനുഷിക പരിഗണന പോലും രാജ്യം ഭരിക്കുന്നവര്‍ നല്‍കുന്നില്ലെന്നും ് അദ്ദേഹം പറഞ്ഞു.ഫാഷിസത്തിന്റെ വക്താക്കളെല്ലാം ഭീകരത സൃഷ്ടിച്ച്   അസമാധാനത്തിന്റെ വിഷവിത്തുകള്‍ പാകിക്കൊണ്ടാണ് കാലങ്ങള്‍ കടന്ന് പോയിട്ടുള്ളത്.ഇന്ന് വരെ ലോകത്ത് ഒരു ഫാഷിസത്തിന്റെ ഭരണകൂടവും താല്‍കാലിക വിജയം നേടി എന്നല്ലാതെ അന്തിമ വിജയം നേടിയത് ചരിത്രത്തിലില്ല.ഇന്ത്യാ ഭരണകൂടത്തിന്റെ അവസ്ഥയും അത് തന്നെയാണ്. രോഹിന്‍ഗ്യന്‍ വംശജരായി കൊണ്ടിരിക്കുന്ന സമൂഹം ഒരു മതവിഭാഗത്തിന്റെ ആളുകളായി എന്നത് കൊണ്ടാണ് അഹിംസയില്‍ അധിഷ്ഠിതമെന്ന് ലോകത്ത് അറിയപ്പെടുന്ന ബുദ്ധ സന്യാസിമാരില്‍ നിന്ന് ഹിംസാത്മകമായ നിലപാട് അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും മജീദ് കക്കാട് വ്യക്തമാക്കി.പ്രസിഡന്റ് യു എ മുബാറക് സഖാഫി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം വി സിദ്ധീഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. എം എ നാസര്‍ സഖാഫി,ഹാഫിള് ഉസ്മാന്‍,അഷ്‌റഫ് മമ്പാട്,അഷ്‌റഫ് അഹ്‌സനി,നാസര്‍ ഹാജി,ഉമര്‍ ഓങ്ങല്ലൂര്‍,സിദ്ദീഖ് മാസ്റ്റര്‍,അസീസ് അമാനി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss