|    Jul 21 Sat, 2018 5:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അഭയാര്‍ഥികളെ ഭയപ്പെടുന്ന പ്രധാനമന്ത്രി നാണക്കേടെന്ന്

Published : 26th September 2017 | Posted By: fsq

 

പത്തനംതിട്ട: അഭയാര്‍ഥികളെ ഭയപ്പെടുന്ന പ്രധാനമന്ത്രി  നരേന്ദ്രമോദി രാജ്യത്തിനു നാണക്കേടാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് നേതൃയോഗം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയ കേന്ദ്രസര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്.  കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും ജിഎസ്ടിയും പരാജയമായിരുന്നുവെന്ന് അവര്‍ തന്നെ സമ്മതിക്കുകയാണ്. സാമ്പത്തികമാന്ദ്യം ഉണ്ടെന്നത് ആരോപണമല്ല. അവര്‍ തന്നെ അംഗീകരിക്കുന്ന സത്യമാണ്. ഇതിനെതിരേ യുഡിഎഫ് ജനങ്ങളെ അണിനിരത്തും. റേഷന്‍ വരെ അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും ചര്‍ച്ചചെയ്യും. യുഡിഎഫ് നടത്താന്‍പോവുന്ന രാപകല്‍ സമരവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയും കേന്ദ്ര-സംസ്ഥാന നയങ്ങള്‍ തുറന്നുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. പന്തളം സുധാകരന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss