|    Mar 25 Sat, 2017 1:18 pm

അഭയാര്‍ഥികളെ നാടുകടത്തല്‍: നടപടികള്‍ സ്വീഡന്‍ വേഗത്തിലാക്കി

Published : 24th September 2016 | Posted By: SMR

സ്റ്റോക്‌ഹോം: രാജ്യത്തെത്തിയ അനധികൃത കുടിയേറ്റക്കാരെ എത്രയും പെട്ടെന്നു നാടുകടത്താന്‍ പുതിയ നടപടികള്‍ ആരംഭിച്ച് സ്വീഡിഷ് സര്‍ക്കാര്‍. അഭയാര്‍ഥിയാവാനുള്ള അപേക്ഷ നിരസിക്കപ്പെട്ടവരെ സന്നദ്ധകേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തി കണ്ടെത്താന്‍ പോലിസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഒരുലക്ഷത്തിലധികം പേര്‍ക്കു രാജ്യത്ത് അഭയാര്‍ഥിത്വം നല്‍കിയിട്ടുണ്ട്. അപേക്ഷ നിരസിക്കപ്പെട്ടവരും രാജ്യത്ത് തങ്ങുന്നുണ്ടെന്നാണു സര്‍ക്കാര്‍ ആരോപിക്കുന്നത്. 1,63000 അഭയാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം സ്വീഡനിലെത്തിയിട്ടുണ്ട്. ഇതില്‍ 28,400ഓളം പേരുടെ അപേക്ഷ തള്ളിയതായി സ്വീഡിഷ് അഭയാര്‍ഥി കാര്യമന്തന്ത്രാലയം അറിയിച്ചു. അഭയാര്‍ഥികള്‍ ഒളിവില്‍ പോയത് തിരിച്ചയക്കല്‍ നടപടിക്ക് പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക