|    Oct 18 Thu, 2018 8:23 am
FLASH NEWS

അഭയാര്‍ഥികളെ തിരിച്ചയക്കല്‍കേന്ദ്ര നീക്കം ഇന്ത്യന്‍ സംസ്‌കാരത്തിന് തീരാ കളങ്കം: എസ്ഡിപിഐ

Published : 8th September 2017 | Posted By: fsq

 

ആലപ്പുഴ: വംശീയ കലാപത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അഭയം തേടിയെ ത്തിയ 40000ഓളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീ ക്കം നീചവും രാജ്യത്തെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുന്നതുമാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി. ലോകത്ത് അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും അവര്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ചേരിചേരാ നയം കാത്തു സൂക്ഷിക്കുന്നതിനു പകരം ജാതിയുടെയും മതത്തിന്റെയും സങ്കുചിത ചിന്തകള്‍ മാത്രം ആധാരമാക്കി നരേന്ദ്രമോദി സര്‍ക്കാര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരേ സ്വീകരിച്ച നടപടിയും മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മ്യാന്‍ മാറില്‍ എത്തിയ നരേന്ദ്രമോദി മ്യാന്‍മാര്‍ ദേശീയ നേതാവ് ഓങ്‌സാന്‍ സൂച്ചിയെ വാനോളം പുകഴ്ത്തിയപ്പോള്‍ റോഹിന്‍ഗ്യന്‍ വിഷയത്തില്‍ നിശബ്ദത പാലിച്ചതും രാജ്യത്തിനു അപമാനമാണ്. റോഹിന്‍ഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലയില്‍ മണ്ഡലം തലത്തില്‍ ഇന്ന്് ഐക്യദാര്‍ഢ്യ റാലി നടത്തും. പ്രമുഖ കന്നട മാധ്യമ പ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തില്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ഭീകരതക്കെതിരേ ശക്തമായജ നകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ജില്ലാ പ്രസിഡന്റ് കെഎസ് ഷാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി എം സാലിം, വൈസ് പ്രസിഡന്റ് എബി ഉണ്ണി, ഖജാഞ്ചി കെ എം നൈന, സെക്രട്ടറി സിയാദ് മണ്ണാമുറി, നാസര്‍ പുറക്കാട്, റഹിയാനത്ത് സുധീര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss