|    Sep 19 Wed, 2018 4:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയാര്‍ഥികളെ തടഞ്ഞ ഇറ്റാലിയന്‍ മന്ത്രിക്കെതിരേ അന്വേഷണം

Published : 27th August 2018 | Posted By: kasim kzm

റോം: അഭയം തേടിയെത്തിയ 137 പേരെ തീരത്തിറങ്ങാന്‍ അനവദിക്കാതെ പത്തു ദിവസമായി കപ്പലില്‍ തടഞ്ഞുവെച്ചതിന് ഇറ്റാലിയന്‍ ഉപപ്രധാന മന്ത്രി മാറ്റിയോ സാല്‍വിനിക്കെതിരേ അന്വേഷണത്തിന് തീരുമാനം. അഭയാര്‍ഥികളായുമായി എത്തിയ രക്ഷാപ്രവര്‍ത്തനത്തിലുള്ള കപ്പലിന് തുറമുഖത്ത് അടുക്കാന്‍ 10 ദിവസമായിട്ടും അനുമതി നല്‍കാത്തതിനെ കുറിച്ചാണ് പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷിക്കുക. പേര് വ്യക്തമാക്കാത്ത ചിലരാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. കാറ്റാനിയ തുറമുഖത്ത് അനുമതി കാത്തുകിടക്കുന്ന കപ്പലില്‍ നിന്ന് അവശരായ സ്ത്രീകളും കുട്ടകളുമുള്‍പ്പടെ 18 പേരെ ആരോഗ്യ വകുപ്പു മന്ത്രിയുടെ ഇടപടെലിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം കരയിലിറക്കിയിരുന്നു. അവശേഷിച്ചവര്‍ ഇപ്പോഴും അനുമതി കാത്തു കിടക്കുകയാണ്. അഭയാര്‍ഥികള്‍ക്കെതിരേയുള്ള ക്രൂരത, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് തീവ്ര വലതുപക്ഷ അനുയായിയായ മാറ്റിയോ സാല്‍വിനിക്കെതിരേ അന്വേഷണം നടക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും അതു കാരണമാണ് അഭയാര്‍ഥികള്‍ക്ക് അനുമതി നല്‍കാത്തതെന്നും സാല്‍വിനി പ്രതികരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss