|    Sep 20 Thu, 2018 12:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഭയകേന്ദ്ര പീഡനങ്ങളില്‍ എന്തു നടപടി സ്വീകരിച്ചു

Published : 15th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: രാജ്യത്തെ അഭയകേന്ദ്രങ്ങളില്‍ നടക്കുന്ന ലൈംഗിക പീഡന സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്തെ അഭയകേന്ദ്രങ്ങളില്‍ നടന്ന ലൈംഗികപീഡനങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് സുപ്രിംകോടതി ആരാഞ്ഞു.
286 ആണ്‍കുട്ടികള്‍ അടക്കം രാജ്യത്ത് 1,575 കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 189 പേരുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതില്‍ ഏതിലൊക്കെ സംസ്ഥാനസര്‍ക്കാരുകള്‍ നടപടി എടുത്തില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടത് സംസ്ഥാനങ്ങളെന്നും തങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മാത്രമേ സാധിക്കൂവെന്നുമുള്ള കേന്ദ്രത്തിന്റെ വിശദീകരണത്തില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയെന്നു പറഞ്ഞു കൈയൊഴിയാന്‍ കേന്ദ്രത്തിനാവില്ലെന്നായിരുന്നു ഇതിന് കോടതിയുടെ വിമര്‍ശനം. ബിഹാറിലെ ബാലികാനിലയത്തിലെ പീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍. രാജ്യത്തെ മുഴുവന്‍ അഭയ കേന്ദ്രങ്ങളിലും ഒക്‌ടോബര്‍ മാസത്തോടെ എന്‍സിപിസിആര്‍ (കുട്ടികളുടെ അവകാശത്തിനുള്ള ദേശീയ കമ്മീഷന്‍) സോഷ്യല്‍ ഓഡിറ്റ് നടത്തണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, എസ് അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss