|    Sep 26 Wed, 2018 4:24 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അഭയകേന്ദ്രത്തില്‍ ഒഐസിസി വനിതാവേദിയുടെ കാരുണ്യഹസ്തം

Published : 14th June 2018 | Posted By: AAK

ദമ്മാം: ഒഐസിസി വനിതാവേദി ദമ്മാമിലെ സ്ത്രീകളുടെ അഭയകേന്ദ്രത്തില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. നിയമ പ്രശ്‌നങ്ങളിലും പ്രതികൂല തൊഴില്‍ സാഹചര്യങ്ങളിലും അകപ്പെട്ട് കേന്ദ്രത്തിലെത്തിയ ഇന്ത്യക്കാര്‍ക്ക് പുതുവസ്ത്രവും നിത്യോപയോഗ സാധനങ്ങളും പെരുന്നാള്‍ മധുരവുമടങ്ങുന്ന കിറ്റാണ് എത്തിച്ചു നല്‍കിയത്. വിവിധ പ്രശ്‌നങ്ങളില്‍ പെട്ട് അഭയകേന്ദ്രത്തിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് നിയമപരമായ സഹായങ്ങള്‍ നല്‍കുകയും പ്രശ്‌നങ്ങളില്‍ പെട്ടെന്ന് ഇടപെടുകയും ചെയ്യുന്ന സാമൂഹിക പ്രവര്‍ത്തകരെയും സംഘടനകളെയും അഭയകേന്ദ്രം അധികാരികള്‍ പ്രശംസിച്ചു. വനിതാവേദി പ്രസിഡന്റ് ഡോ. സിന്ധു ബിനു, ജനറല്‍ സെക്രട്ടറി ഷിജില ഹമീദ്, വൈസ് പ്രസിഡന്റ് രാധികാ ശ്യാം പ്രകാശ്, ഗീത മധുസൂദനന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, താജുദ്ദീന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss