|    Nov 19 Mon, 2018 6:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഭയകേന്ദ്രത്തിലെ ലൈംഗികപീഡനം ലജ്ജാകരമെന്ന് നിതീഷ്

Published : 4th August 2018 | Posted By: kasim kzm

പട്‌ന: മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായ സംഭവത്തില്‍ മൗനം വെടിഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും നിതീഷ് പറഞ്ഞു. പെണ്‍കുട്ടികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന മുഖ്യമന്ത്രി കന്യാ ഉത്തന്‍ യോജനയുടെ ഉദ്ഘാടന വേദിയിലാണ് നിതീഷിന്റെ പ്രതികരണം.
അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത് ലജ്ജാകരമായ സംഭവമാണ്. കുറ്റക്കാരെ വെറുതെവിടില്ല. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് സിബിഐ അന്വേഷണം നടത്താനാണ് സര്‍ക്കാരിന് താല്‍പര്യമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും നിതീഷ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആദ്യമായാണ് നിതീഷ് പ്രതികരിക്കുന്നത്.
അഭയകേന്ദ്രത്തിലെ 42 അന്തേവാസികളില്‍ 32 പെണ്‍കുട്ടികളും ക്രൂരമായ ലൈംഗികപീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിരുന്നു. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് ഠാക്കൂറാണ് കേസിലെ പ്രധാന പ്രതി. അഭയകേന്ദ്രത്തില്‍ ഒരു സന്നദ്ധസംഘടന നടത്തിയ കൗണ്‍സലിങിലാണു സംഭവം പുറത്തറിഞ്ഞത്. 11 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഠാക്കൂര്‍ ഉള്‍പ്പെടെ 10 പേരെ ജൂണ്‍ മൂന്നിന് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ജൂലൈ 26ന് 10 പേര്‍ക്കെതിരേ ബിഹാര്‍ പോലിസ് പോക്‌സോ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സിബിഐ കേസ് ഏറ്റെടുത്തിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss