|    Nov 15 Thu, 2018 10:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അഭയകേന്ദ്രത്തിലെ ലൈംഗിക പീഡനം: ഇരകളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് വിലക്ക്

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബിഹാറിലെ അഭയകേന്ദ്രത്തില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തി. പീഡനത്തിനിരയായവരെ മാധ്യമങ്ങള്‍ ഇന്റര്‍വ്യൂ ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് പട്‌നയിലെ രണ്‍വിജയ് കുമാര്‍ എന്നയാള്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസുമാരായ എം ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
കേസ് ആഗസ്ത് 7ലേക്കു മാറ്റി. അഭയകേന്ദ്രത്തില്‍ 34 പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. കേസില്‍ വിശദീകരണം ആവശ്യപെട്ട് സംസ്ഥാന സര്‍ക്കാരിനും, വനിതാ ശിശുസംരക്ഷണ വകുപ്പിനും സുപ്രീംകോടതി നോട്ടീസയച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss