|    Dec 11 Tue, 2018 9:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഭയകേന്ദ്രത്തിലെ പീഡനം: മുഖ്യപ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണം

Published : 7th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുസഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ബ്രജേഷ് കുമാറിനെ അടിയന്തിരമായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.
തങ്ങളുടെ പിതാവിനെ പാട്യാല സെന്‍ട്രല്‍ ജയിലില്‍ അധികൃതര്‍ പീഡിപ്പിച്ചുവെന്ന് താക്കൂറിന്റെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. സുപ്രിംകോടതിയുടെ ഉത്തരവ്പ്രകാരം താക്കൂറിനെ ബിഹാറിലെ ഭാഗല്‍പൂര്‍ ജയിലില്‍ നിന്നും പഞ്ചാബിലെ പാട്യാല ജയിലിലേക്ക് മാറ്റിയിരുന്നു.€
അഭയകേന്ദ്രം നടത്തിപ്പുകാരനായ താക്കൂര്‍ അടക്കം 11 പേരായിരുന്നു ആദ്യം കേസിലെ പ്രതികള്‍. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെ 17 പേര്‍ അറസ്റ്റിലായി. താക്കൂറിനെ ജയിലില്‍ പീഡിപ്പിച്ചുവെന്ന പരാതി കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത് മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിങാണ്. പാട്യാല രാജേന്ദ്ര ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് മുമ്പാകെ താക്കൂറിനെ ഹാജരാക്കാനാണ് കോടതി നിര്‍ദേശം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss