|    Dec 19 Wed, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അഭയകേന്ദ്രത്തിലെ പീഡനം: ബിഹാര്‍ സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം

Published : 28th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ബിഹാറില്‍ സര്‍ക്കാാര്‍ അധീനതയിലുള്ള അഭയകേന്ദ്രങ്ങളിലെ പീഡനക്കേസില്‍ നടപടിയെടുക്കാന്‍ വൈകിയ ബിഹാര്‍ സര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. മുസഫര്‍പൂരിലെ അഭയകേന്ദ്രത്തില്‍ നടന്ന പീഡനക്കേസ് ചൊവാഴ്ച പ്രത്യേകമായി പരിഗണിക്കവെയാണ് കോടതി നടപടി.
കുട്ടി ലൈംഗിക പീഡനത്തിന് ഇരയാവുമ്പോള്‍ ഒന്നും സംഭവിച്ചില്ല എന്നാണോ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ എന്താണ് ചെയ്യുന്നത്? ഈ സമീപനം മനുഷ്യത്വമില്ലാത്തതാണ്. വിഷയം അതീവ ഗൗരവത്തിലെടുക്കണമെന്ന് നേരത്തേ കോടതി പറഞ്ഞതാണ്. കേസിന്റെ ഫയല്‍ എപ്പോള്‍ എടുത്താലും പരിതാപകരമാണെന്നും കോടതി വിമര്‍ശിച്ചു. 24 മണിക്കൂറിനുള്ളില്‍ കേസില്‍ പോക്‌സോ നിയമപ്രകാരവും ഐപിസി 377 (പീഡനം) വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കി. കേസില്‍ 377ഉം പോക്‌സോയും നിലനില്‍ക്കുന്നതായി കോടതിക്ക് ബോധ്യപ്പെടുകയും പ്രഥമവിവര റിപോര്‍ട്ടില്‍ രണ്ടു വകുപ്പുകളും ചേര്‍ക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാത്ത ബിഹര്‍ പോലിസിന്റെ നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രിംകോടതി, കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, എസ് അബ്ദുല്‍ നസീര്‍, ദീപക് ഗുപ്ത എന്നിവര്‍ സിബിഐയുടെ നിര്‍ദേശങ്ങള്‍ തേടി.
ബുധനാഴ്ചയാണ് കേസ് കോടതി വീണ്ടും പരിഗണിക്കുക. പ്രാദേശിക രാഷ്ട്രീയ നേതാവ് നടത്തുന്ന ശിശു സംരക്ഷണ കേന്ദ്രത്തില്‍ 24 പെണ്‍കുട്ടികളെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നായിരുന്നു കണ്ടെത്തല്‍. സന്നദ്ധസംഘടന നടത്തിയ സര്‍വേയിലാണ് കുട്ടികള്‍ ലൈംഗികപീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. തുടര്‍ന്ന് സാമൂഹിക സുരക്ഷാവകുപ്പ് നല്‍കിയ പരാതിയില്‍ ജെഡിയു പ്രാദേശികനേതാവിനെയും മറ്റ് ഒമ്പത് പേരെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss