|    Oct 19 Fri, 2018 7:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അഭയം തേടി മ്യാന്‍മറിലെ ഹിന്ദുക്കളും

Published : 6th September 2017 | Posted By: fsq

 

യംഗൂണ്‍: ബംഗ്ലാദേശിലേക്കു പലായനം ചെയ്യുന്ന റോഹിന്‍ഗ്യന്‍ മുസ്്‌ലിംകളോടൊപ്പം മ്യാന്‍മറിലെ ഹിന്ദുക്കളും. മ്യാന്‍മര്‍ സൈന്യത്തിന്റെ വംശീയ ഉന്‍മൂലനത്തില്‍ തങ്ങളുടെ സമുദായത്തിലെ 86 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മ്യാന്‍മറിലെ ഹിന്ദുക്കളും ബംഗ്ലാദേശില്‍ അഭയം തേടാനൊരുങ്ങുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട ആയിരക്കണക്കിനു മുസ്്‌ലിംകളോടൊപ്പം 500ഓളം ഹിന്ദുക്കള്‍ മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്നുള്ള 414 ഹിന്ദുക്കള്‍ കോക്‌സ് ബസാറില്‍ അഭയം തേടിയതായി ബംഗ്ലാദേശി ഉദ്യോഗസ്ഥന്‍ പറഞ്ഞു. 510 ഹിന്ദു അഭയാര്‍ഥികള്‍ എത്തിയതായി ഗ്രാമം സന്ദര്‍ശിച്ച ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂനിറ്റി കൗണ്‍സില്‍ പ്രസിഡന്റ് റാണാ ദാസ് ഗുപ്ത പറഞ്ഞു. ഇവര്‍ക്കു ഹിന്ദു ഭവനങ്ങളില്‍ അഭയമൊരുക്കിയതായി അദ്ദേഹം അറിയിച്ചു. ആഗസ്ത് 27, 28 തിയ്യതികളില്‍ ഭവനങ്ങള്‍ ആക്രമിച്ച സായുധസംഘമാണ് 86 പേരെ കൊലപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss