|    Jul 16 Mon, 2018 6:48 am
FLASH NEWS

അഭയം തേടിയെത്തിയവരെ ആട്ടിയോടിക്കരുത് : ഐഎസ്എം പ്രതിനിധി സമ്മേളനം

Published : 25th September 2017 | Posted By: fsq

 

മമ്പാട്: നിസ്സഹായരും നിരാലംബരുമായ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളുമടക്കം അഭയാര്ത്തിാകളായി എത്തിയവരെ ആട്ടിയോടിക്കരുതെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ് ഭാഗമായി നടന്ന ഐഎസ്എം ജില്ലാ പതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഒരു ജനതയോടുള്ള പക അവരോട് അനീതി കാണിക്കാന്‍ കാരണമാവരുത്. മ്യാന്മറിലെ മനുഷ്യത്വം മരവിച്ച ഒരു കൂട്ടം നരാധമന്മാര്‍ അധികാരവും കയ്യൂക്കും ഉപയോഗിച്ച് മനുഷ്യത്വ രഹിതമായ അറുകൊലകള്‍ നടത്തുന്നു. വിറക് വെട്ടും പോലെ മനുഷ്യമക്കളെ മഴു ഉപയോഗിച്ച് കൊത്തിക്കീറുന്ന ദാരുണമായ കാഴ്ച മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മുഴുവന്‍ രാഷ്ട്രങ്ങളും ഇതിനെതിരെ ശക്തമായിപ്രതികരിക്കണമെന്നും  സമ്മേളനം ആവശ്യപ്പെട്ടു. മമ്പാട് ഐ കെ ഹാളില്‍ നടന്ന സമ്മേളനം ഐഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് തജുദ്ധീന്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുള്ള ഫാസില്‍, ശുഐബ് മദീനി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ മദനി, സെക്രട്ടറി ജംഷീര്‍ സ്വലാഹി, അബ്ദുല്‍ വഹാബ് സ്വലാഹി, നസ്‌റുള്ള സ്വലാഹി, വിസ്ഡം ജില്ലാ കണ്വീഹനര്‍ റഷീദ് കരപ്പുറം, എംഎസ്എം ജില്ലാ പ്രസിഡന്റ് മന്‌സൂര്‍ സ്വലാഹി എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss