|    Dec 16 Sat, 2017 8:35 pm
FLASH NEWS

അഭയം തേടിയിടത്ത് മരണം കാത്തിരുന്നു

Published : 7th August 2017 | Posted By: fsq

 

റാന്നി: മഴ നനയാതിരിക്കാന്‍ കടത്തിണ്ണയിലും ആള്‍ത്താമസമില്ലാത്ത വീട്ടിലും അഭയം തേടിയ വയോധികരുടെ ദാരുണ മരണം നാടിന് നൊമ്പരമാവുന്നു. റാന്നി കുടമുരുട്ടി കൊച്ചുകുളം ആനന്ദവിലാസത്തി ല്‍ പരേതനായ ദാമോദരന്റെ ഭാര്യ പൊന്നമ്മ (85), റാന്നി വലിയകാവ് കുറ്റിയാനിക്കല്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (77) എന്നിവരാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മരിച്ചത്.  വ്യാഴാഴ്ച വൈകീട്ടാണ് സമീപത്തെ പുരയിടത്തില്‍ പുളി ശേഖരിക്കാന്‍ പോയ പൊന്നമ്മ മഴയെ തുടര്‍ന്ന് ഭാഗീകമായ തകര്‍ന്ന വീട്ടില്‍ അഭയം തേടിയത്. ശക്തമായി മഴയില്‍ വീട്് ഇടിഞ്ഞുവീണാണ് ഇവര്‍ മരിച്ചത്. മറ്റൊരു സംഭവത്തില്‍ തൊട്ടടുത്ത ദിവസം ബന്ധുവിന്റെ മരണ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ മഴ നനയാതിരിക്കാന്‍ കടത്തിണ്ണയില്‍ കയറി ഇരുന്ന മറിയാമ്മ തോമസിനെ നിയന്ത്രണം വിട്ടോടിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറിയാമ്മയെ  ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകീട്ട്് 3.30ഓടെ വലിയകാവ് ജങ്ഷനിലെ ഉമ്മറിന്റെ റേഷന്‍ കടത്തിണ്ണയിലായിരുന്നു അപകടം. വലിയകാവിനു സമീപം തൊണ്ടടയില്‍ ഒരു മരണ വീട്ടില്‍ പോയി മടങ്ങിയതായിരുന്നു മറിയാമ്മ. വീടിനു സമീപം എത്തിയപ്പോള്‍ പെയ്ത മഴയില്‍ നിന്നും രക്ഷപ്പെടാനാണ് റേഷന്‍കടയുടെ വരാന്തയില്‍ കയറി ഇരുന്നത്. ഓലിക്കല്‍പടി-തടത്തില്‍ മല റോഡിലെ കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് എത്തിയ ഓട്ടോറിക്ഷ റേഷന്‍കടയുടെ വരാന്തയിലേക്ക് ഓടിക്കയറി മറിയാമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്‌നടത്തും. സമീപത്തെ പുരയിടത്തില്‍ പുളി ശേഖരിക്കാന്‍ പോയ പൊന്നമ്മ മഴയെ തുടര്‍ന്ന് ഭാഗീകമായ തകര്‍ന്ന വീട്ടില്‍ അഭയം തേടുകയായിരുന്നു. പുളി ശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശക്തമായ കാറ്റും മഴയും ഉണ്ടായതായി പറയുന്നു. ഈ സമയം പൊന്നമ്മ തൊട്ടടുത്ത വീട്ടിലേക്ക് കയറുകയും മഴയില്‍ വീട് നിലംപൊത്തുകയും ദാരുണാന്ത്യം സംഭവിക്കുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ്് വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു മൃതദേഹം കണ്ടെടുത്തത്്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss