|    May 24 Wed, 2017 5:04 pm
FLASH NEWS

അബ്ദുസത്താര്‍ എദ്ഹി

Published : 11th July 2016 | Posted By: SMR

വെള്ളിയാഴ്ച അന്തരിച്ച കറാച്ചിയിലെ അബ്ദുസത്താര്‍ എദ്ഹിക്ക് നല്‍കാത്ത സമാധാന സമ്മാനം മലാല യൂസുഫ് സായിക്ക് നല്‍കിയപ്പോള്‍ പുറത്തുവന്നത് നൊബേല്‍ സമ്മാനത്തിന്റെ പിന്നിലെ സങ്കുചിത രാഷ്ട്രീയമായിരുന്നു.
അബ്ദുസത്താര്‍ എന്ന ഗുജറാത്തി മേമന്‍ വംശജന്‍ ദീനാനുകമ്പയുടെ പ്രതീകമായിരുന്നു എല്ലാ അര്‍ഥത്തിലും. ജനബാഹുല്യംകൊണ്ടും രാഷ്ട്രീയവും അല്ലാത്തതുമായ സംഘര്‍ഷംകൊണ്ടും നരകതുല്യമായ തുറമുഖനഗരത്തില്‍ നൂറുകണക്കിന് ആംബുലന്‍സുകളാണ് ആശ്വാസവും സഹായവും നല്‍കിക്കൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നത്. അനാഥകളുടെയും രോഗികളുടെയും അഗതികളുടെയും കാവല്‍മാലാഖമാരായിരുന്നു എദ്ഹിയും അദ്ദേഹത്തിന്റെ നൂറുകണക്കിനു സഹായികളും. ബാബായെ ഖിദ്മത്ത് എന്നായിരുന്നു പാകിസ്താനികള്‍ വിളിച്ചിരുന്നത്. സേവനത്തിന്റെ വല്യപ്പൂപ്പന്‍ എന്നാണാവിളിക്കര്‍ഥം.
ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ദുരിതാശ്വാസപ്രവര്‍ത്തകന്‍ എന്നാണ് എദ്ഹിയെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. വഴിയില്‍ ഉപേക്ഷിക്കപ്പെട്ട അനേകസഹസ്രം ശിശുക്കളെ എദ്ഹിയും സംഘവും മരണത്തില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. ആഫ്രിക്ക, പശ്ചിമേഷ്യ, കോക്കസസ് മേഖലകളിലും എദ്ഹി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നു. അബ്ദുസത്താര്‍ മദര്‍ തെരേസയെ പോലെ കാരുണ്യത്തിന്റെ മഹാമുദ്രയാവാതിരുന്നതിന് മറ്റു കാരണങ്ങളാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day