|    Jul 27 Thu, 2017 8:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അബ്ദുല്‍ ഹമീദ് ഫൈസിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്തു

Published : 5th November 2015 | Posted By: SMR

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നയ, നിലപാടുകള്‍ക്കു വിരുദ്ധമായി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെ നീക്കംചെയ്തതായി ജന. സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ അറിയിച്ചു.
മലപ്പുറം ജില്ലയില്‍ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ നേതാവിനെ പുറത്താക്കിയ നടപടി ഇകെ സുന്നി-സമസ്ത നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോട്ട് സമസ്ത മുഷാവറ യോഗം ചേരുന്നതിനിടെ മുതിര്‍ന്ന ഇ കെ സുന്നി നേതാക്കളെ പോലും അറിയിക്കാതെയാണ് ഫൈസിയെ എസ്‌വൈഎസ് നേതൃസ്ഥാനത്തുനിന്ന് ആലിക്കുട്ടി മുസ്‌ല്യാര്‍ പുറത്താക്കിയത്. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ തുടങ്ങിയവരെയൊന്നും നടപടി അറിയിച്ചിരുന്നില്ല. സുപ്രഭാതം ദിനപത്രം ട്രസ്റ്റ് സെക്രട്ടറിയും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് അംഗവും കരുവാരക്കുണ്ട് ദാറുന്നജാത് അറബി കോളജിന്റെ പ്രിന്‍സിപ്പലുമാണ് അബ്ദുല്‍ഹമീദ് ഫൈസി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക