|    Jan 21 Sat, 2017 4:30 pm
FLASH NEWS

അബ്ദുല്‍ ലത്തീഫിന്റെ കസ്റ്റഡി മരണം; പോലിസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം: എന്‍സിഎച്ച്ആര്‍ഒ

Published : 16th September 2016 | Posted By: SMR

കോഴിക്കോട്: മലപ്പുറം വണ്ടൂരില്‍ കസ്റ്റഡിയിലുള്ള പ്രതി പോലിസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ചെന്ന പോലിസ് വാദം തെറ്റാണെന്ന് എന്‍സിഎച്ച്ആര്‍ഒ. സാഹചര്യത്തെളിവുകള്‍ പ്രകാരം ഇതു കൊലപാതകമാണ്. പോലിസിന്റെ മൂന്നാംമുറയാണ് മരണകാരണമെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, സെക്രട്ടറി ഷാനവാസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലോറി ഡ്രൈവറായ അബ്ദുല്‍ ലത്തീഫിനെ, ഒരു ടയര്‍ മോഷണംപോയ സംഭവത്തില്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിട്ട് തൂങ്ങിമരിച്ചെന്നു പറയുന്നതു നുണയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ചില പോലിസുകാരായിരിക്കും അബ്ദുല്‍ ലത്തീഫിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കണം. ഇവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം.
ഒരാളെ കള്ളനെന്നും മോഷണപ്രതിയെന്നും ആരോപിച്ച് കൊല്ലുന്നതു ഗുരുതരമായ
നീതിനിഷേധവും മനുഷ്യാവകാശലംഘനവുമാണ്. ജയിലുകളിലും പോലിസ് സ്‌റ്റേഷനുകളിലും നടക്കുന്ന ഇത്തരം മരണങ്ങള്‍ ഞെട്ടിക്കുന്നതാണ്. പാലക്കാട് ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടുള്ള സമ്പത്ത് വധം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇത്തരം കൊലപാതകങ്ങള്‍ ആത്മഹത്യയാക്കാനാണ് പോലിസിന് താല്‍പര്യമെന്നും നേതാക്കള്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക