|    Oct 21 Sun, 2018 9:58 pm
FLASH NEWS
Home   >  Kerala   >  

അബ്ദുല്‍ നാസര്‍ വധം : എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Published : 25th January 2017 | Posted By: G.A.G

abdul-naser-football-murder

മഞ്ചേരി: കാരക്കുന്ന് പുലത്ത് പാറേങ്ങല്‍ അബ്ദുല്‍ നാസര്‍ (26) നെ വണ്ടുര്‍ തായംകോട് ഫുട്‌ബോള്‍ മല്‍സരവുമായി ബന്ധപ്പെട്ട് കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികള്‍ക്ക്  ഇരട്ട ജീവപര്യന്തം. മഞ്ചേരി പ്രത്യേകോടതി ജഡ്ജ് കെ സുഭദ്രാമ്മയാണ് ശിക്ഷ വിധിച്ചത്.
12 പ്രതികളില്‍ നാലു പേരെ കോടതി കഴിഞ്ഞദിവസം വിട്ടയച്ചിരുന്നു. തിരുവാലി തായംകോട്  പുലത്ത്പുളിക്കല്‍ കോടാലി ഫയാസ്(34), തായംകോട് പാലയില്‍ ജയരാജന്‍ എന്ന മണി(45), നടുവത്ത് കൊറ്റങ്ങോടന്‍ ഷംസുദ്ദീന്‍ എന്ന ബാപ്പു(46), തായംകോട് പുലിക്കോട്ട് മറ്റത്ത് പൂക്കോയ തങ്ങള്‍(50), ആയത്ത്കുന്ന് മണലായി അനൂപ്(30), കുട്ടശ്ശേരി ശിഹാബുദ്ദീന്‍ എന്ന ബാബൂസ്(36), കുട്ടശ്ശേരി നൗഷാദ്(35), കുട്ടശ്ശേരി ജാബിര്‍(48) എന്നീ പ്രതികള്‍ക്കാണ് ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചത്. തായംകോട് മറ്റത്ത് സജാദ്, പടകാളിപ്പറമ്പ് എലഞ്ചീരി ചാത്തന്‍,  പുലത്ത് പുലിക്കോട്ടില്‍ ബിനോസ് എന്ന ബിനു, കുട്ടശ്ശേരി സജിത് മോന്‍ എന്ന സജിത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
കൊലപാതകം, ഗൂഡാലോചന അന്യായമായി സംഘം ചേരല്‍, ലഹളയുണ്ടാക്കല്‍, മാരകായുധം ഉപയോഗിക്കല്‍ (143,147,324,302, 120ആ)തുടങ്ങിയ വകുപ്പുകളിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. മാരകായുധങ്ങളായ മരക്കഷ്ണം, വടി, കല്ല്്, എന്നിവ ഉപയോഗിച്ച് സംഘം ചേര്‍ന്ന് അക്രമിച്ചതായും ഫയാസും ജയരാജനും മരക്കഷ്ണം കൊണ്ടും ഷംസുദ്ദീന്‍ ബാപ്പു വടി കൊണ്ടും മര്‍ദ്ദിച്ചതാണ്  മരണ കാരണമെന്നും  പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടായിരുന്നു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബാബു കാര്‍ത്തികേയന്‍ കോടതിയില്‍ ഹാജരായി. 2008 ഫെബ്രുവരി 8ന് വൈകീട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റഫറിയായിരുന്ന ഒന്നാം പ്രതി ഫയാസ്(34) അടങ്ങുന്ന 12 ഓളം പ്രതികള്‍ നാസറിനെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.  നാസര്‍ കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഫന്റാസ്റ്റിക് പടകാളിപ്പറമ്പും ട്രാക്‌ഫോഴ്‌സ് പുലത്തും തമ്മിലുള്ള മല്‍സരത്തില്‍ പക്ഷപാതിത്വം കാണിച്ച  ഫയാസിനെ പുലത്തെ നാട്ടൂകാര്‍ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.  ഇതിന് പ്രതികാരമെന്ന നിലയിലാണ് പിറ്റേ ദിവസത്തെ കളിക്കെത്തിയ പുലത്ത് ടീമിന്റെ െ്രെഡവറായി വന്ന നാസറിനെ വകവരുത്തുന്നത്.  കൊലപാതകം മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനായി നാസറിന്റെ വാച്ച് ഫയാസ് മല്‍സരത്തിന് മുമ്പേ തന്ത്രപരമായി കൈക്കലാക്കിയിരുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss