|    Mar 24 Fri, 2017 1:57 am
FLASH NEWS

അബ്ദുല്‍കരീം വധം: തുടരന്വേഷണമാവശ്യപ്പെട്ട് കുടുംബം

Published : 2nd August 2016 | Posted By: SMR

കോഴിക്കോട്: കുവൈത്ത് വ്യാപാരി താമരശ്ശേരി സ്വദേശി കോരങ്ങാട് എരഞ്ഞോണ വീട്ടില്‍ അബ്ദുല്‍കരീം (48) വധവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന് കുടുംബം. അബ്ദുല്‍കരീമിന്റെ മകളെയും ഭാര്യയുടെ സഹോദരന്‍മാരെയും കേസില്‍ ചോദ്യംചെയ്യണമെന്നും ഇവരെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്നും അബ്ദുല്‍കരീമിന്റെ സഹോദരന്‍ ഇ മുഹമ്മദ് ആവശ്യപ്പെട്ടു.
കേസന്വേഷണത്തിനു പ്രത്യേക അന്വേഷണസംഘത്തെ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. 2013 സപ്തംബര്‍ 28നാണ് അബ്ദുല്‍കരീം വധിക്കപ്പെടുന്നത്. കൊലചെയ്യപ്പെട്ട് എട്ട്മാസങ്ങള്‍ക്കു ശേഷമാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. കരീമിന്റെ ഭാര്യ മൈമുന, മക്കളായ മിദ്‌ലാജ്, ഫിര്‍ദൗസ് എന്നിവര്‍ ചേര്‍ന്ന് കരീമിനെ കൊലപ്പെടുത്തി ശവശരീരം കബനി കനാലില്‍ തള്ളിയെന്ന് അന്ന് തെളിഞ്ഞിരുന്നു. പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.
എന്നാല്‍, പരിശോധനയില്‍ കനാലില്‍നിന്ന് ലഭിച്ച ശവശരീരം കരീമിന്റെത് അല്ലെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു. കുറ്റപത്രം കൊടുക്കാനിരിക്കെയാണ് ഈ വെളിപ്പെടുത്തല്‍ വന്നത്. പ്രതികള്‍ കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം ഉപയോഗിച്ചതായി ഇ മുഹമ്മദ് ആരോപിച്ചു. കരീമിന്റെ മൃതദേഹം കണ്ടെത്തേണ്ട—തിന് അന്വേഷണം വേണമെന്നും കരീമിന്റെ കുടുംബം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കരീമിന്റെ ഉമ്മ ഖദീജ, സഹോദരങ്ങളായ ജമീല, സുലൈഖ പങ്കെടുത്തു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക