|    Oct 21 Sun, 2018 1:47 pm
FLASH NEWS

അബ്ദുര്‍റഹ്മാന്‍ ഹാജിയുടെ വിയോഗം: നഷ്ടമായത് നാടിന്റെ ഖജാഞ്ചിയെ

Published : 19th September 2017 | Posted By: fsq

 

കുറ്റൂര്‍ നോര്‍ത്ത്: കഴിഞ്ഞ ദിവസം അന്തരിച്ച അരീക്കന്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ വിയോഗത്തിലൂടെ നാടിന്ന് നഷ്ടമായത് ഒരു കാരണവരെ മാത്രമല്ല, പ്രദേശത്തിന്റെ സമാന മേഖലകളിലും തന്റേതായ അടയാളങ്ങള്‍ തീര്‍ത്ത മനുഷ്യ സ്‌നേഹിയെയാണ്. വളരെ ചെറുപ്പം തൊട്ടേ സ്വന്തം പ്രശ്‌നങ്ങളെക്കാളേറെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹരിച്ചു കൊടുക്കാന്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ച അബ്ദുറഹ്മാന്‍ ഹാജി സ്ഥാനമാനങ്ങള്‍ ഒന്നും ആഗ്രഹിച്ചിരുന്നില്ല. കുറ്റൂര്‍ നോര്‍ത്ത് ഹുജ്ജത്തുല്‍ ഇസ്‌ലാം മദ്രസാ കമ്മിറ്റിയില്‍ ഖജാഞ്ചിയായി ഏറെ കാലം തിളങ്ങിനിന്നു.പിന്നീട് 8990 കാലഘട്ടത്തില്‍ അല്‍ഹുദ ഇസ്‌ലാമിക് കോംപ്ലക്‌സിന് തുടക്കം കുറിക്കുന്ന ഘട്ടം മുതല്‍ തന്റെ അവസാന നാളുകള്‍ വരേക്കും അബ്ദുറഹ്മാന്‍ ഹാജി അല്‍ഹുദയുടെ എല്ലാം എല്ലാമായിരുന്നു. സ്ഥാപനത്തിന്റെ തുടക്കം മുതല്‍ അതിന്റെ എല്ലാ കാര്യങ്ങളിലും ഒരു നിസ്വാര്‍ത്ഥ സേവകനായി അദ്ദേഹം നിലകൊണ്ടു. 1960 കളുടെ ആദ്യം മുതല്‍ 1995 വരെ അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം വേങ്ങരയായിരുന്നു. വേങ്ങര അങ്ങാടില്‍ ഇസ്മത്ത് ഹോട്ടലും വ്യാപാര സ്ഥാപനം നടത്തുന്നതിനിടയിലും പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ചെയ്തു കൊടുക്കുമായിരുന്നു. അന്നത്തെ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കള്‍ വേങ്ങരയില്‍ ഒത്തുകൂടിയിരുന്നത് ഇസ്മത്ത് ഹോട്ടലിലായിരുന്നു, പല ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും ഇസ്മത്ത് വേദിയായി മാറി. ഒരിക്കല്‍ ആയിരങ്ങള്‍ തടിച്ചു കൂടിയ ഒരു വേദിയില്‍ വെച്ച് സി എച്ച് പറയുകയുണ്ടായി “ഏക സിവികോഡും ഗോവധ നിരോധനവും വന്നു കഴിഞ്ഞാല്‍ പിന്നെ വേങ്ങര ഇസ്മത്തില്‍ നിന്ന് ബീഫ് കഴിക്കാന്‍ കഴിഞ്ഞെന്നുവരില്ല” എന്ന്.    മുന്‍പ് പ്രവാസജീവിതം നയിക്കുന്ന ബന്ധുക്കളും നാട്ടുകാരുമായി നിരവധി പേര്‍ നാട്ടിലേക്ക് പണമയക്കാരുണ്ടായിരുന്നത് അപരിലായിരുന്നു. പിന്നീട് അവരുടെ ബന്ധുക്കള്‍ വന്ന് ആവശ്യമായ പണം വാങ്ങി പോവുകയും ബാക്കിയുള്ള പണം അദ്ദേഹം കൃത്യമായ കണക്കു സഹിതം സൂക്ഷിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെ നിരവധി പേരുടെയും താന്‍ ഖജാഞ്ചിയായ സ്ഥാപനങ്ങളുടെയും തന്റെ തന്നെ കച്ചവട സ്ഥപങ്ങളുടെയും പണം യാതൊരുവിധ പിഴവുകളുമില്ലാതെ കൃത്യമായി  സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും അബ്ദുറഹ്മാന്‍ ഹാജിക്കും സാധിച്ചു. അബ്ദുറഹ്മാന്‍ ഹാജിയുടെ വിയോഗ ശേഷം അല്‍ഹുദാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ നിരവധി പേര്‍ അനുശോചന പ്രഭാഷണം നടത്തി. എല്ലാവര്‍ക്കും ഓര്‍ക്കാനുണ്ടായിരുന്നത് അദ്ദേഹത്തിന്റെ സത്യസന്ധതയും വിശ്വസ്തതയും സഹായ മനസ്‌കതയുമായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss