|    Nov 20 Tue, 2018 11:44 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അബ്ദുന്നാസിര്‍ മഅ്ദനി നാളെ മടങ്ങും

Published : 10th November 2018 | Posted By: kasim kzm

തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നാളെ വൈകീട്ട് ബംഗളൂരുവിലേക്ക് മടങ്ങും. വൈകീട്ട് നാലിന് അന്‍വാര്‍ശ്ശേരിയില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷമാണ് മഅ്ദനിയുടെ മടക്കം. അര്‍ബുദരോഗിയായ ഉമ്മയെ സന്ദര്‍ശിക്കാനായിരുന്നു ഒക്ടോ. 28 മുതല്‍ നവം. 4 വരെ ബംഗളൂരുവിലെ പ്രതേ്യക കോടതി കേരളത്തിലേക്ക് വരാന്‍ മഅ്ദനിക്ക് അനുമതി നല്‍കിയത്. കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കേരളത്തിലേക്കു വരാന്‍ മഅ്ദനി വിസമ്മതിച്ചിരുന്നുവെങ്കിലും ഉമ്മയുടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. സന്ദര്‍ശനവേളയില്‍ ഉമ്മയുടെ അസുഖം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് അനുമതി ദീര്‍ഘിപ്പിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഉമ്മയെ ആശുപത്രിയില്‍ പരിചരിച്ചുവരവെ ചൊവ്വാഴ്ച ഉമ്മയുടെ മരണം സംഭവിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss