|    Dec 19 Wed, 2018 7:21 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി സാമൂഹികമാധ്യമങ്ങളില്‍ മതവിരുദ്ധ പ്രചാരണമെന്ന്‌

Published : 21st November 2018 | Posted By: kasim kzm

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ച് സാമൂഹികമാധ്യമങ്ങളില്‍ മതവിരുദ്ധ പ്രചാരണം നടത്തുന്നതിനെതിരേ പരാതി നല്‍കി. സംഭവത്തില്‍ കേരള പോലിസിലെ സൈബര്‍ വിഭാഗത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനിയുടെ മകന്‍ സലാഹുദീന്‍ അയ്യൂബി കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന് പരാതി നല്‍കി.
അശ്‌റഫ് മുഹമ്മദ് എന്ന പേരുള്ള ഒരാള്‍ ഫ്രീ തിങ്കേഴ്‌സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ തന്റെ പിതാവിന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള ഒരു പ്രൊഫൈല്‍ ഉപയോഗിച്ച് മതവിരുദ്ധവും സാമുദായിക സൗഹൃദവും സാഹോദര്യവും തകര്‍ക്കുന്ന രീതിയില്‍ വിഷം വമിപ്പിക്കുന്ന കുറിപ്പുകളും എഴുത്തുകളും കഴിഞ്ഞ കുറേ നാളായി തുടര്‍ന്ന് വരുന്നുവെന്നു പരാതിയില്‍ പറയുന്നു. ശബരിമല വിഷയം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ അയാള്‍ തന്നെ അത്യന്തം പ്രകോപനപരമായ ഒരു കുറിപ്പ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചിത്രം ഉപയോഗിച്ച് പ്രചരിപ്പിക്കുന്നുവെന്നും ഇതിനെതിരേ ശക്തമായ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയില്‍ സലാഹുദീന്‍ അയ്യൂബി അഭ്യര്‍ഥിച്ചു.
സാമൂഹികമാധ്യമങ്ങളില്‍ തന്റെ പിതാവിന്റെ പേരോ, ചിത്രമോ ഉപയോഗിച്ച് പ്രൊഫൈല്‍ അക്കൗണ്ടുകളോ, ഗ്രൂപ്പുകളോ അനധികൃതമായി തുടങ്ങരുതെന്നും ഉപയോഗിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും നിരവധി തവണ സാമൂഹി കമാധ്യമങ്ങള്‍ വഴി തന്നെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും അംഗീകരിക്കാതെ തന്റെ പിതാവിന്റെ പൊതു സ്വീകാര്യതയെ തക ര്‍ക്കാനുള്ള ആസൂത്രിതവും അല്ലാതെയുമുള്ള ശ്രമങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ സലാഹുദീന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss