|    Dec 15 Sat, 2018 5:34 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

അബ്കാരി കേസ്: ലക്ഷത്തില്‍ കുറയാത്ത പിഴ നിര്‍ബന്ധം

Published : 19th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അബ്കാരി നിയമത്തിലെ സെക്ഷന്‍ 55(1)ന് കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഒരു ലക്ഷം രൂപയില്‍ കുറയാത്ത പിഴ ചുമത്തല്‍ നിര്‍ബന്ധമാണെന്ന് സുപ്രിംകോടതി. അബ്കാരി നിയമത്തിലെ വകുപ്പ് 55എ പ്രകാരം വിചാരണക്കോടതി കുറ്റം ചുമത്തിയ സന്തോഷ് കുമാര്‍ എന്നയാള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസുമാരായ എ എം സപ്രെ, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.
2007ല്‍ വീടിന്റെ കാര്‍ഷെഡ്ഡില്‍ നിന്ന് 58 കന്നാസ് സ്പിരിറ്റ് പിടികൂടിയതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതി അഞ്ചു വര്‍ഷം ജയില്‍ശിക്ഷയും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച നടപടി ചോദ്യം ചെയ്ത് ഹരജിക്കാരന്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജയില്‍ശിക്ഷ മൂന്നു വര്‍ഷമായി കുറയ്ക്കുകയും പിഴസംഖ്യ ഒരു ലക്ഷമായി നിലനിര്‍ത്തുകയും ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
55(1) പ്രകാരമുള്ള ശിക്ഷകളില്‍ ഓരോ കേസിന്റെയും വസ്തുതകളെ ആശ്രയിച്ച് 10 വര്‍ഷം വരെ ജയില്‍ശിക്ഷ നല്‍കാം. എന്നാല്‍, പിഴസംഖ്യ ഒരു ലക്ഷത്തില്‍ കുറയാന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാല്‍, ഓരോ കേസിന്റെ സ്വഭാവം അനുസരിച്ച് പിഴസംഖ്യ ഒരു ലക്ഷത്തില്‍ കൂടുതല്‍ ഈടാക്കാന്‍ കോടതിക്ക് വിവേചനാധികാരമുണ്ടെന്നും നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി ബെഞ്ച് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss