|    May 26 Fri, 2017 1:05 pm
FLASH NEWS

അബോധാവസ്ഥയില്‍ കണ്ടെത്തിയ വയോധികനെ ഓട്ടോതൊഴിലാളികള്‍ രക്ഷപ്പെടുത്തി

Published : 24th May 2016 | Posted By: SMR

പട്ടാമ്പി: അബോധാവസ്ഥയില്‍ കണ്ടെത്തിയ വയോധിനെ ഓട്ടോതൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ വിളയൂര്‍ സെന്ററിലാണ് സംഭവം. ബസ് സ്‌റ്റോപ്പിന് സമീപം റോഡരികില്‍ അവശ നിലയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോ തൊഴിലാളികള്‍ എഴുന്നേല്‍പ്പിച്ച് ഭക്ഷണവും വെള്ളവും വാങ്ങി നല്‍കി.
കാലിലെ വൃണം കാരണം നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ് സ്ഥലത്തെത്തിയ വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ മുരളിയുടെ സാനിദ്ധ്യത്തില്‍ വയോധികനോട് വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും പരസ്പ വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. വൃദ്ധന്റെ സംസാരശൈലി തൃശൂര്‍ ഭാഗത്തുള്ള ജനങ്ങളുടേതിന് സമാനമാണ്. പട്ടാമ്പി പോലിസ് സ്ഥലത്തെത്തി വയോധികനെ കൊപ്പം ‘അഭയ’കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day