|    Jan 20 Fri, 2017 5:05 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അബൂസംറയില്‍ യാത്രക്കാര്‍ക്കുള്ള നടപടികള്‍ വേഗത്തിലാക്കും

Published : 19th August 2016 | Posted By: SMR

ദോഹ: അബൂ സംറ അതിര്‍ത്തിയില്‍ യാത്രക്കാര്‍ക്കുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഏകജാലക സംവിധാനത്തിലൂടെ ചരക്കു സാധനങ്ങളുടേയും കസ്റ്റംസ് ക്ലിയറന്‍സ് നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കാനും പദ്ധതിയുണ്ടെന്ന് ലാന്‍ഡ് കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മുര്‍ഷിദ് ഷഹീന്‍ അല്‍കുവാരി പറഞ്ഞു.
കസ്റ്റംസ് ക്ലിയറന്‍സിന്റെ ഏകജാലക സംവിധാനമായ അല്‍നദീബ് പ്രവര്‍ത്തനം തുടങ്ങിയതോടെ അതിര്‍ത്തിയിലെ ജോലികളില്‍ വലിയ പുരോഗതിയാണ് കൈവന്നത്. അടുത്ത ഘട്ടം യാത്രക്കാരെ കടത്തിവിടുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്നതാണ് പദ്ധതി. ഇതിനായി ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസിലെ ലാന്‍ഡ് കസ്റ്റംസ് വകുപ്പും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ വിവരകൈമാറ്റത്തിനുള്ള  ഇലക്ട്രോണിക് സംവിധാനം നടപ്പില്‍ വരുത്തും.
പുതിയ സംവിധാനം നടപ്പിലാക്കുന്നതോടെ യാത്രക്കാര്‍ക്ക് കസ്റ്റംസ് വകുപ്പിലോ അല്ലെങ്കില്‍ മന്ത്രാലയത്തിലോ ഏതെങ്കിലും ഒരു സ്ഥലത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. രണ്ടിടങ്ങളില്‍ ചെയ്യേണ്ടവ ഒരുസ്ഥലത്ത് തീര്‍പ്പാക്കുകയാണ് ചെയ്യുന്നത്. നേരത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി യാത്രക്കാര്‍ക്ക് പൊലിസ് വകുപ്പിലും കസ്റ്റംസ് വകുപ്പിലും പോകേണ്ടിയിരുന്നു. ഖത്തറിലേക്ക് വരികയും പോവുകയും ചെയ്യുന്ന യാത്രക്കാരേയും ചരക്കുകളേയും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം വിഭാഗങ്ങളാണ് അബൂ സംറയിലുള്ളത്. ഗള്‍ഫ്  രാജ്യങ്ങളില്‍ (ജിസിസി) നിന്നുള്ള യാത്രക്കാരുടെ നടപടികളാണ് ഏറ്റവും എളുപ്പത്തില്‍ നടക്കുന്നത്. രാജ്യത്തേക്കുള്ള പ്രവേശനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ആദ്യം ഇമിഗ്രേഷന്‍ കൗണ്ടറിലെത്തണം. കസ്റ്റംസ് പരിശോധന അവിടെ പൂര്‍ത്തിയാക്കണം. പരിശോധന കഴിഞ്ഞാല്‍ നേരെ പുറത്തേക്കുള്ള ഗേറ്റിലേക്ക് പോകാം. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ കാത്തിരിപ്പു സമയം കുറക്കാനും പദ്ധതിയുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളാണ് ഇത്തവണ ഏര്‍പ്പെടുത്തുന്നത്. തീര്‍ഥാടകര്‍ക്കായി പ്രത്യേക ഹാള്‍ അബൂ സംറ അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകരുടെ യാത്രാ നടപടികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കും. തിരക്കിനിടയിലേക്ക് കള്ളക്കടത്തുകാര്‍ പ്രവേശിക്കാത്ത തരത്തിലാണ് ഹജ്ജ് യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടിയും വേഗത്തിലാക്കും. ഇക്കാര്യത്തില്‍ സൗദി അതിര്‍ത്തി കാര്യാലയവുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അല്‍കുവാരി പറഞ്ഞു. പ്ലാസ്റ്റിക്, ഇരുമ്പ്, സ്റ്റീല്‍ എന്നിവയുടേതിനേക്കാള്‍ ഉപഭോക്തൃ സാധനങ്ങളുടെ നടപടിക്രമങ്ങളില്‍ കൂടുതല്‍ വേഗമുണ്ട്. 2022ലെ ഫിഫ ലോകകപ്പിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി
അതിര്‍ത്തിയിലെ ഉപകരണങ്ങളും സൗകര്യങ്ങളും നവീകരിക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക