|    Nov 17 Sat, 2018 9:12 pm
FLASH NEWS

അബൂബക്കര്‍ സിദ്ദീഖ് വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഹരജി

Published : 8th August 2018 | Posted By: kasim kzm

ഉപ്പള: സിപിഎം പ്രവര്‍ത്തകന്‍ ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ കോടതി റിമാന്റ് ചെയ്തു. ഉപ്പള പ്രതാപ് നഗറിലെ അശ്വത്(38), ശാന്തിഗുരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാര്‍ത്തിക്(23) എന്നിവരെയാണ് റിമാന്റ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് പോലിസ് പറഞ്ഞു. സിദ്ദീഖിനെ കുത്താന്‍ ഉപയോഗിച്ച കത്തി പ്രതിയുടെ സഹായത്തോടെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss