|    Aug 22 Wed, 2018 12:58 pm
FLASH NEWS

അബൂബക്കര്‍ സിദ്ദീഖ് വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നാളെ അപേക്ഷ നല്‍കും

Published : 12th August 2018 | Posted By: kasim kzm

ഉപ്പള: സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരായ ആച്ചു എന്ന അശ്വത്(35), കാര്‍ത്തിക്(22) എന്നിവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അന്വേഷണ സംഘം നാളെ കോടതിയില്‍ അപേക്ഷ നല്‍കും.
മൂന്നിന് രാത്രി പത്തരയോടെയാണ് സിദ്ദീഖിനെ കുത്തികൊലപ്പെടുത്തിയത്. കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് സിപിഎം മുസ്‌ലിം ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് നേതൃത്വത്തിന്റെ ഒത്താശയോടെ സാമൂദായിക കലാപം ഇളക്കിവിടാനാണ് കൊലപാതകമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎന്‍ ഷംസീര്‍ എംഎല്‍എ ആരോപിച്ചിരുന്നു.
പ്രതികള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടും രണ്ട് പ്രതികളെ മാത്രം അറസ്റ്റ് ചെയ്തു കേസൊതുക്കാനാണ് ശ്രമം നടക്കുന്നത്. നേരത്തേ റിയാസ് മൗലവി കൊലക്കേസിലും സമാനമായ രീതിയാണ് പോലിസ് സ്വീകരിച്ചത.് പ്രൊഫഷണല്‍ കൊലപാതക സംഘമാണ് സിദ്ദീഖിനെ വകവരുത്തിയത്. വയറ്റിലേക്കുള്ള ഒരു കുത്തിലാണ് മരണപ്പെട്ടത്.
രക്തം പോലും പുറത്ത് വന്നിട്ടില്ല. പോലിസ് കണ്ടെടുത്തുവെന്ന് പറയുന്ന ആയുധവും കുത്തേറ്റ മുറിവിന്റെ നീളവും തമ്മില്‍ അന്തരമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുടല്‍മാല പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അത് കൊണ്ട് തന്നെ പിന്നില്‍ പ്രൊഫഷണല്‍ കൊലപാതക സംഘമാണെന്ന് സംശയം ഉയര്‍ന്നത്. കേസില്‍ റിമാന്റില്‍ കഴിയുന്ന കാര്‍ത്തിക് കാസര്‍കോട് ഫോര്‍ട്ട് റോഡ് നാഗരകട്ട സ്വദേശിയാണ്. ആര്‍എസ്എസിന്റെ ക്രിമിനല്‍ സംഘാംഗമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss