|    Nov 21 Wed, 2018 5:35 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അബൂബക്കര്‍ സിദ്ദീഖ് വധംഅതിര്‍ത്തിമേഖലയിലെ മദ്യ മാഫിയകളുടെ ഒത്താശയോടെ

Published : 8th August 2018 | Posted By: kasim kzm

ഉപ്പള (കാസര്‍കോട്്): സിപിഎം പ്രവര്‍ത്തകന്‍ ഉപ്പള സോങ്കാല്‍ പ്രതാപ്‌നഗറിലെ അബൂബക്കര്‍ സിദ്ദീഖി(22)നെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നില്‍ അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള മദ്യമാഫിയകളുടെ ഒത്താശയാണെന്ന് ആരോപണം. മംഗല്‍പാടി പഞ്ചായത്ത് അംഗവും ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സഹോദരന്റെ മകനുമാണ് സിദ്ദീഖ് വധത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത മുഖ്യപ്രതി അശ്വത്.
കേരള-കര്‍ണാടക അതിര്‍ത്തിമേഖലകളിലെ ചില കോളനികള്‍ കേന്ദ്രീകരിച്ച് സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ മദ്യ-മയക്കുമരുന്ന് വില്‍പനയും ഗുണ്ടാവിളയാട്ടവും സജീവമാണ്. രണ്ടാഴ്ച മുമ്പ് കേരള-കര്‍ണാടക അതിര്‍ത്തിയിലെ പൈവളിഗെക്കടുത്തു വച്ച് മിനിലോറിയില്‍ കന്നുകാലികളെ കടത്തുമ്പോള്‍ ഡ്രൈവറെ ഒരുസംഘം മര്‍ദിച്ചിരുന്നു. ഇതിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ വിരോധത്തില്‍ പരിസരത്തെ ഒരു മുസ്‌ലിം വീട്ടില്‍ കയറി ദമ്പതികളെയും മകനെയും ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ നിസ്സാര വകുപ്പാണ് പോലിസ് ചാര്‍ത്തിയത്. കാസര്‍കോട്ട് നടത്തുന്ന അക്രമങ്ങളെക്കുറിച്ച് സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുന്നത് കേരള-കര്‍ണാടക അതിര്‍ത്തിയിലാണ്.
എന്നാല്‍, പല കേസുകളിലും ഗൂഢാലോചന അന്വേഷിക്കാനോ യഥാര്‍ഥ പ്രതികളെ കണ്ടെത്താനോ പോലിസ് തയ്യാറാവുന്നില്ല. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടക്കുന്ന സാമുദായിക സംഘര്‍ഷ കേസുകളിലെ ഭൂരിഭാഗം പ്രതികളും കര്‍ണാടകയിലേക്കു രക്ഷപ്പെടുകയാണു പതിവ്. സംഘപരിവാരത്തിന്റെ ദക്ഷിണേന്ത്യയിലെ ശക്തികേന്ദ്രമായ മംഗളൂരുവിലാണ് പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കുന്നത്. കാസര്‍കോട് ജില്ലയില്‍ നടന്ന നിരവധി വര്‍ഗീയ സംഘര്‍ഷ കേസുകള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ട്. എന്നാല്‍, ഇതിന്റെ ഗൂഢാലോചന അന്വേഷിക്കാന്‍ പലപ്പോഴും പോലിസ് തയ്യാറാവുന്നില്ല. ഉപ്പള പ്രതാപ്‌നഗറില്‍ മദ്യവില്‍പനയും മദ്യപാനവും സ്ഥിരമായതോടെ പരിസരവാസികള്‍ ദുരിതത്തിലാണ്. ഇതിനെതിരേ പ്രതികരിച്ചതിന്റെ പേരിലാണ് സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊലപ്പെടുത്തിയത്. സിദ്ദീഖിന്റെ വീടിന് സമീപത്തായിരുന്നു കൊലപാതകം. എന്നാല്‍, ഈ സംഭവത്തില്‍ യുഎപിഎ ചുമത്താനോ ഗൂഢാലോചന അന്വേഷിക്കാനോ പോലിസ് തയ്യാറായിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ജില്ലയില്‍ വ്യാപകമായ സംഘര്‍ഷത്തിനു സംഘപരിവാരം കോപ്പുകൂട്ടുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.
ബിജെപിയുടെ പല കേന്ദ്രങ്ങളിലും ശക്തമായ അടിയൊഴുക്ക് വന്നതോടെ പിടിച്ചുനില്‍ക്കാന്‍ വര്‍ഗീയസംഘര്‍ഷമല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാതെ വരുമ്പോഴാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ചുകയറി മുഅദ്ദീന്‍ റിയാസ് മൗലവിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്തു കൊന്നതും വര്‍ഗീയസംഘര്‍ഷമുണ്ടാക്കാനായിരുന്നു. പ്രവാസിയായ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാണ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss