|    Nov 19 Mon, 2018 6:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അബൂദബി ബിഗ് ടിക്കറ്റ്: പ്രവാസി മലയാളിക്ക്

Published : 4th November 2018 | Posted By: kasim kzm

20 കോടിയുടെ ഭാഗ്യംദുബയ്: അബൂദബി ബിഗ് ടിക്കറ്റില്‍ 20 കോടിയുടെ ഭാഗ്യം മലയാളിക്ക്. പത്തനംതിട്ട റാന്നി സ്വദേശി ബ്രിറ്റി മാര്‍ക്കോസാണ് ഇത്തവണത്തെ ഭാഗ്യവാന്‍. അബൂദബി ബിഗ് ടിക്കറ്റില്‍ ജാക്‌പോട്ടായ ഒരുകോടി ദിര്‍ഹമാണ് (20 കോടിയിലേറെ രൂപ) 208011 എന്ന ടിക്കറ്റ് നമ്പറിലൂടെ ബ്രിറ്റിക്ക് ലഭിച്ചത്.
ദുബയില്‍ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനാണ് ബ്രിറ്റി. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ സമ്മാനം നേടിയ 10 പേരില്‍ ഒമ്പതുപേരും ഇന്ത്യക്കാരാണ്. ഇതില്‍ എട്ടുപേര്‍ മലയാളികളാണ്. പ്രതീക്ഷയോടെയാണ് ഓരോ തവണയും ടിക്കറ്റെടുക്കുന്നത്. എന്നാല്‍, ഇത്ര വലിയൊരു തുക ലഭിക്കുകയെന്നത് അവിശ്വസനീയമായിരുന്നു. സംഘാടകര്‍ സമ്മാനവിവരം അറിയിച്ചപ്പോള്‍ ആദ്യം ഉള്‍ക്കൊള്ളാനായില്ല. വീട്ടുകാരോടും സുഹൃത്തുക്കളോടും സന്തോഷം പങ്കുവച്ചു. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ബ്രിറ്റി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss